Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃഥ്വി ഷായ്ക്ക് അരങ്ങേറ്റം; വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു | Oneindia Malayalam

രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പന്ത്രണ്ടംഗ ടീമില്‍ യുവതാരം പൃഥ്വി ഷായെയും ഉള്‍പ്പെടുത്തിയതോടെ താരം രാജ്‌കോട്ടില്‍ നടക്കുന്ന ടെസ്റ്റിലൂടെ അരങ്ങേറ്റം നടത്തുമെന്നുറപ്പായി. വെള്ളിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍ ഉണ്ടാകില്ല. ഇതാദ്യമായി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മായങ്കിന് അരങ്ങേറാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

കരുണ്‍ നായരെ പുറത്തിരുത്തുന്നത് വിരാട് കോലിയും രവി ശാസ്ത്രിയും?; ഇന്ത്യന്‍ ടീമില്‍ ശത്രുതയോ?
മുരളി വിജയ്, ശിഖര്‍ ധവാന്‍ എന്നിവര്‍ ടീമില്‍ നിന്നും പറത്തായതോടെ കെഎല്‍ രാഹുലിനൊപ്പം പൃഥ്വി ഷാ ബാറ്റിങ് ഓപ്പണ്‍ ചെയ്യും. ചെറുപ്രായം മുതല്‍ പൃഥ്വിയുടെ മികവ് അറിയാമെന്നും അരങ്ങേറ്റം ഗംഭീരമാക്കാന്‍ താരത്തിന് കഴിയുമെന്നും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പറഞ്ഞു. പൃഥ്വിക്കൊപ്പം ഒരുമിച്ച് പ്രാക്ടീസ് ചെയ്തിട്ടുണ്ട്, അറ്റാക്കിങ് ഓപ്പണറായി തിളങ്ങാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും രഹാനെ വ്യക്തമാക്കി.

prithvishaw

ഇന്ത്യയുടെ പന്ത്രണ്ടംഗ ടീമില്‍ മൂന്നു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ അശ്വിനും, രവീന്ദ്ര ജഡേജയ്ക്കുമൊപ്പം കുല്‍ദീപ് യാദവും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. ശാര്‍ദുല്‍ താക്കൂറിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇടയില്ല. വ്യാഴാഴ്ച ടോസ് വേളയില്‍ വിരാട് കോലി അന്തിമ ഇലവനെ പ്രഖ്യാപിക്കും.

അതേസമയം, മായങ്ക് അഗര്‍വാള്‍, മുഹമ്മദ് സിറാജ്, ഹനുമ വിഹാരി എന്നിവര്‍ പന്ത്രണ്ടംഗ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇംഗ്ലണ്ടില്‍ അരങ്ങേറ്റം നടത്തിയ ഹനുമ വിഹാരി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍, രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു ടീം മാനേജ്‌മെന്റ്. ഓസ്‌ട്രേലിയയിലേക്കുള്ള ടീം തെരഞ്ഞെടുപ്പില്‍ കളിക്കാരുടെ പ്രകടനം നിര്‍ണായകമായിരിക്കും.

Story first published: Wednesday, October 3, 2018, 14:18 [IST]
Other articles published on Oct 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+