For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ ടീമിനെ നേരിടാന്‍ മുംബൈയിലെത്തിയ പൃഥ്വിക്ക് സച്ചിന്‍ നല്‍കിയത് ഡിന്നര്‍; ത്രില്ലടിച്ച് താരം

പൃഥ്വിക്ക് സച്ചിന്‍ നല്‍കിയത് ഡിന്നര്‍

മുംബൈ: ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാനുള്ള അവസരം ലഭിച്ചാല്‍ ആരാണത് നഷ്ടപ്പെടുത്തുക. യുവതാരങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. സച്ചിന്റെ കളിയെ അനുകരിച്ചും കണ്ടും വളര്‍ന്നവര്‍ക്ക് സച്ചിന്റെ ഒപ്പമുള്ള ഓരോ നിമിഷവും അമൂല്യമായിരിക്കും. ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്കാണ് കഴിഞ്ഞദിവസം ഈ ഭാഗ്യം ലഭിച്ചത്.

prithvishaw-sachintendulkar

സച്ചിന്റെ ഉപദേശം ആവോളം ലഭിക്കാറുള്ള താരമാണ് പൃഥ്വി. കഴിഞ്ഞദിവസം താരത്തിന് സച്ചിനൊപ്പം ഡിന്നര്‍ കഴിക്കാനുള്ള അവസരവുമുണ്ടായി. മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി കാപ്പിറ്റല്‍സ് മത്സരത്തിനായി നഗരത്തിലെത്തിയപ്പോഴായിരുന്നു സംഭവം. മുംബൈ ടീമിന്റെ ഉപദേശകനാണ് സച്ചിന്‍. പൃഥ്വിയാകട്ടെ ഡല്‍ഹി കാപ്പിറ്റല്‍സിന്റെ ഓപ്പണിങ് താരവും.

സച്ചിനൊപ്പം ഡിന്നര്‍ കഴിക്കുന്നതിന്റെ ചിത്രവും പൃഥ്വി പുറത്തുവിട്ടിട്ടുണ്ട്. സച്ചിനെ കാണുന്നത് എല്ലായിപ്പോഴും സന്തോഷകരമാണെന്നും താരം കുറിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന പൃഥ്വിക്ക് ഐപിഎല്ലിലെ പുതിയ സീസണില്‍ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല. 23.37 റണ്‍സ് ശരാശരിയില്‍ 8 മത്സരങ്ങളില്‍നിന്നും 187 റണ്‍സാണ് പൃഥ്വിയുടെ സമ്പാദ്യം. 99 റണ്‍സാണ് ടോപ് സ്‌കോര്‍.

പൃഥ്വി തിളങ്ങിയില്ലെങ്കിലും അവസാന മൂന്ന് ഐപിഎല്‍ മത്സരങ്ങളിലും ജയിക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിട്ടുണ്ട്. ബാംഗ്ലൂര്‍ കൊല്‍ക്കത്ത, ഹൈദരാബാദ് ടീമുകള്‍ക്കെതിരെയായിരുന്നു ഡല്‍ഹിയുടെ വിജയം. അവസാന മൂന്ന് മത്സരങ്ങളില്‍ മുംബൈയും ജയിച്ചിട്ടുള്ളതിനാല്‍ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം തീപാറുമെന്നുറപ്പാണ്. ജയിക്കുന്ന ടീം പോയന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്യും.

Story first published: Thursday, April 18, 2019, 15:07 [IST]
Other articles published on Apr 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+