Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃഥ്വി ഷായ്ക്ക് വീണ്ടും തിരിച്ചടി, തോളിന് പരിക്ക്, ന്യൂസീലന്‍ഡ് പര്യടനം നഷ്ടമായേക്കും

മുംബൈ: ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് തിരിച്ചടി നല്‍കി പരിക്ക്. മുംബൈ താരമായ പൃഥ്വിക്ക് രഞ്ജി ട്രോഫിയില്‍ ബറോഡയ്‌ക്കെതിരായ മത്സരത്തിനിടയ്ക്കാണ് തോളിന് പരിക്കേറ്റത്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ വിലക്ക് നേരിട്ട പൃഥ്വി കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തോടെ ദേശീയ ടീമിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന പൃഥ്വിക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് പരിക്ക്.

വരാനിരിക്കുന്ന ഇന്ത്യയുടെ ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ പൃഥ്വിയും ഇടം പിടിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിലവില്‍ സന്നാഹ മത്സരത്തിനുള്ള ടീമില്‍ പൃഥ്വിയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തോളിനേറ്റ പരിക്ക്മൂലം ന്യൂസീലന്‍ഡിലേക്ക് ഇന്ത്യന്‍ എ ടീമിനൊപ്പം പൃഥ്വി പോകില്ലെന്നാണ് വാര്‍ത്തകളുള്ളത്. അതേ സമയം പൃഥ്വി വേഗം കായിക ക്ഷമത വീണ്ടെടുക്കുന്നുണ്ടെന്നും പരിശീലനം നടത്താന്‍ സാധിക്കുന്നുണ്ടെന്നും ഫിസിയോ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ പറയാമെന്നും മുംബൈ നായകന്‍ സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു.

prithvishaw

എംആര്‍ഐ സ്‌കാനിങ്ങില്‍ പൃഥ്വിക്ക് തോളിന് പരിക്കേറ്റതായാണുള്ളത്. എന്നാല്‍ ഇത് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് സമ്മാനിച്ച പൃഥ്വി 2018 ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഈ പരമ്പരയ്ക്ക് ശേഷമാണ് താരത്തിന് വിലക്ക് നേരിടേണ്ടി വന്നത്. 20 കാരനായ പൃഥ്വി രണ്ട് ടെസ്റ്റില്‍ നിന്ന് 118.5 ശരാശരിയില്‍ 237 റണ്‍സ് അടിച്ചെടുത്തു. ഇതില്‍ ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് പൃഥ്വി.

Story first published: Saturday, January 4, 2020, 17:14 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+