Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ തകര്‍പ്പന്‍ ബാറ്റിങ്; ഇന്ത്യന്‍ ടീമിലേക്ക് ചുവടുവെച്ച് പതിനെട്ടുകാരന്‍ പ്രിഥ്വി ഷാ

ദില്ലി: ഐപിഎല്‍ ടീം ദില്ലി ഡെയര്‍ ഡെവിള്‍സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ പ്രിഥ്വി ഷായുടെ ബാറ്റിങ് പാടവം കണ്ടാല്‍ പതിനെട്ടു വയസു മാത്രമുള്ള കളിക്കാരനാണെന്ന് ആരും പറയില്ല. പരിചയ സമ്പന്നരായ അന്താരാഷ്ട്ര കളിക്കാരുടെ ശരീരഭാഷയുമായി മികച്ച കളിയാണ് ഈ യുവതാരം കാഴ്ചവെക്കുന്നത്.

ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീം ക്യാപ്റ്റനാണ് പ്രിഥ്വി. ഐപിഎല്ലില്‍ ആദ്യ മത്സരങ്ങളില്‍ അരങ്ങേറാന്‍ കഴിഞ്ഞില്ലെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ ടീമിന് മുതല്‍ക്കൂട്ടാകാന്‍ താരത്തിന് കഴിഞ്ഞു. ഐപിഎല്ലിലെ തന്റെ രണ്ടാംമത്സരത്തില്‍ തന്നെ കൊല്‍ക്കത്തയ്‌ക്കെതിരെ ധൃതിയില്‍ 65 റണ്‍സ് വാരിക്കൂട്ടി പ്രിഥ്വി ശ്രദ്ധേയനായിരുന്നു.

prithvishaw

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെയും പ്രകടനം ആവര്‍ത്തിച്ചു. 25 പന്തില്‍ 47 റണ്‍സെടുത്ത പ്രിഥ്വി കൂറ്റന്‍ സ്‌കോറിന് അടിത്തറയിടുകയും ചെയ്തു. ഫോം നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നത് സന്തോഷകരമാണെന്ന് മത്സരശേഷം മുംബൈക്കാരന്‍ പറഞ്ഞു. പ്രമുഖര്‍ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും പ്രിഥ്വി പറയുന്നു.

2019ലെ ഏകദിന ലോകകപ്പിന് ഇനി അധകദൂരമില്ല. അതുകൊണ്ടുതന്നെ ഐപിഎല്‍ പ്രകടനത്തിന്റെ പശ്ചാത്തലത്തിലേക്ക് ദേശീയ ടീമിലേക്ക് യുവ താരത്തിന് ഒരു വിളി വന്നാലും അത്ഭുതപ്പെടാനില്ല. അണ്ടര്‍ 19 ലോകകപ്പിന് ശേഷം വിരാട് കോലിയുടെ വഴിയെ സീനിയര്‍ ക്രിക്കറ്റിലേക്ക് ചുവടുറപ്പിക്കാന്‍ പ്രിഥ്വിക്ക് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനും അത് മുതല്‍ക്കൂട്ടാകുമെന്നുറപ്പാണ്.

Story first published: Thursday, May 3, 2018, 17:41 [IST]
Other articles published on May 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+