Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഹസാരെ ട്രോഫിയിലും തകര്‍ത്തടിച്ച് പൃഥ്വി ഷാ; മുംബൈ ഫൈനലില്‍

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷാ ആഭ്യന്തര മത്സരങ്ങളിലും ഫോം തുടരുന്നു. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനിറങ്ങിയ താരം അര്‍ദ്ധസെഞ്ച്വറിനേടി മുംബൈ ടീമിനെ ഫൈനലിലെത്തിച്ചു. പൃഥ്വിക്കു പുറമെ മലയാളി കൂടിയായ ശ്രേയസ് അയ്യരും അര്‍ദ്ധ സെഞ്ച്വറി നേടി.

ഹൈദരാബാദിനെതിരായ മത്സരത്തില്‍ 60 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 246 റണ്‍സെടുത്തപ്പോള്‍ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കുമ്പോഴേക്കും മഴയെത്തുകയായിരുന്നു. പൃഥ്വി ഷാ 61 റണ്‍സും ശ്രേയസ് അയ്യര്‍ പുറത്താകാതെ 55ഉം റണ്‍സെടുത്തു. നേരത്തെ ഹൈദരാബാദിനുവേണ്ടി രോഹിത് റായിഡു 121 റണ്‍സെടുത്തിരുന്നു.

prithvishaw1

പൃഥ്വി ഷായ്‌ക്കൊപ്പം മുംബൈയ്ക്കുവേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മയ്ക്ക് 17 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രോഹിത് പുറത്തായശേഷം ശ്രേയസ് അയ്യര്‍ക്കൊപ്പം കൂട്ടുചേര്‍ന്ന ഷാ 44 പന്തില്‍ നിന്നാണ് 61 റണ്‍സെടുത്തത്. എട്ടു ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. വിജയ് ഹസാരയിലെ മിന്നുന്ന പ്രകടനത്തോടെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും പൃഥ്വി കളിക്കാനുള്ള സാധ്യത വര്‍ധിച്ചു.

Story first published: Thursday, October 18, 2018, 9:49 [IST]
Other articles published on Oct 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+