വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടും പൃഥ്വി 'ഷോ'... മുംബൈക്കായി വെടിക്കെട്ട് ഇന്നിങ്‌സ്, ഐപിഎല്ലില്‍ തരംഗമാവുമോ?

പരിക്ക് മാറി അടുത്തിടെയാണ് താരം തിരിച്ചെത്തിയത്

By Manu
പൃഥ്വിയുടെ ഉജ്ജ്വല ബാറ്റിങ് പ്രകടനം | Oneindia Malayalam

ഇന്‍ഡോര്‍: ഐപിഎല്ലിന് തയ്യാറെടുക്കുന്ന ഡല്‍ഹി ക്യാപ്റ്റില്‍സിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു കൊണ്ട് യുവ ഓപ്പണര്‍ പൃഥ്വി ഷായുടെ വെടിക്കെട്ട് പ്രകടനം. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തന്റെ ഹോം ടീമായ മുംബൈക്കു വേണ്ടിയാണ് പൃഥ്വിയുടെ ഉജ്ജ്വല ബാറ്റിങ് പ്രകടനം. പരിക്കു കാരണം മാസങ്ങളോളം പുറത്തായിരുന്ന പൃഥ്വിയുടെ തിരിച്ചുവരവ് കൂടിയാണ് മുഷ്താഖ് അലി ട്രോഫി.

റണ്‍ റെയ്ന്‍... ടി20യില്‍ അപൂര്‍വ്വ റെക്കോര്‍ഡിട്ട് റെയ്‌ന, നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരം റണ്‍ റെയ്ന്‍... ടി20യില്‍ അപൂര്‍വ്വ റെക്കോര്‍ഡിട്ട് റെയ്‌ന, നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരം

മടങ്ങിവരവില്‍ ആദ്യ ചില കളികളില്‍ ഫോമിലേക്കുയരാന്‍ കഴിഞ്ഞില്ലെങ്കിലും നാലാം മല്‍സത്തില്‍ താരം തനിനിറം പുറത്തെടുത്തു. ഗോവയ്‌ക്കെതിരായ കളിയിലാണ് പൃഥ്വി അര്‍ധസെഞ്ച്വറിയുമായി കസറിയത്. മല്‍സരത്തില്‍ മുംബൈ നാലു വിക്കറ്റിന്റെ ആധികാരിക വിജയവും സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.

47 പന്തില്‍ 71

47 പന്തില്‍ 71

ഗോവയ്‌ക്കെതിരായ കളിയില്‍ മുംബൈ 141 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയപ്പോഴാണ് പൃഥ്വി മുംബൈയുടെ ഹീറോയായത്. തന്റെ സ്ഥിരം റോളായ ഓപ്പണിങില്‍ പൃഥ്വി തുടക്കം മുതല്‍ കത്തിക്കയറുകയായിരുന്നു. 47 പന്തില്‍ 71 റണ്‍സാണ് താരം അടിച്ചെടുത്തത്. ഏഴു സിക്‌സറുകളും അഞ്ചു ബൗണ്ടറികളും പൃഥ്വിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (31), സൂര്യകുമാര്‍ യാദവ് (24*) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി. നാലു വിക്കറ്റ് നഷ്ടത്തില്‍ 18.2 ഓവറില്‍ മുംബൈ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

ആദ്യ മൂന്നു കളിയിലും പൃഥ്വി നിറംമങ്ങി

ആദ്യ മൂന്നു കളിയിലും പൃഥ്വി നിറംമങ്ങി

സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മൂന്നു മല്‍സരങ്ങളിലും പൃഥ്വി താളം കണ്ടെത്താനാവാതെ വിഷമിച്ചിരുന്നു. സിക്കിമിനെതിരായ ആദ്യ കളിയില്‍ 10 റണ്‍സ് മാത്രമെടുത്ത് പുറത്തായ താരം പഞ്ചാബിനെതിരേ എട്ടു റണ്‍സിനും പുറത്തായി. മധ്യപ്രദേശിനെതിരേയുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് പൃഥ്വി ക്രീസ് വിട്ടത്. ഈശ്വര്‍ പാണ്ഡെയുടെ ബൗളിങില്‍ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
ഇതോടെ പൃഥ്വിയുടെ ഫോമിനെക്കുറിച്ച് ആശങ്കകളുയര്‍ന്നെങ്കിലും അവയെല്ലാം ഗോവയ്‌ക്കെതിരായ ഒരൊറ്റ ഇന്നിങ്‌സിലൂടെ താരം അവസാനിപ്പിക്കുകയും ചെയ്തു.

പരിക്കേല്‍ക്കുന്നത് ഓസ്‌ട്രേലിയയില്‍ വച്ച്

പരിക്കേല്‍ക്കുന്നത് ഓസ്‌ട്രേലിയയില്‍ വച്ച്

ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് പൃഥ്വിക്കു പരിക്കേല്‍ക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. പൃഥ്വിയുടെ കന്നി വിദേശ ടെസ്റ്റ് പരമ്പര കൂടിയായിരുന്നു ഇത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പരിക്ക് താരത്തിനു വിനയായി.
ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടന്ന സന്നാഹ മല്‍സരത്തിനിടെയാണ് ഫീല്‍ഡ് ചെയ്യുന്നതിനിടെ പൃഥ്വിക്കു പരിക്കേല്‍ക്കുന്നത്. പരിശോധനയില്‍ പരിക്ക് ഗൗരവമുള്ളതാണെന്നു തെളിഞ്ഞതോടെ താരം നാട്ടിലേക്കു മടങ്ങുകയായിരുന്നു.

Story first published: Tuesday, February 26, 2019, 13:01 [IST]
Other articles published on Feb 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X