വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃഥ്വി ഷായ്ക്ക് അച്ചടക്കമില്ല, ജീവിതശൈലിയും പ്രശ്‌നം: റിപ്പോര്‍ട്ട്

മുംബൈ: ക്രിക്കറ്റില്‍ ആരും കൊതിക്കുന്ന തുടക്കമാണ് യുവതാരം പൃഥ്വി ഷായ്ക്ക് ലഭിച്ചത്. 2018 -ല്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് ലോകകപ്പ് കിരീടം നേടിക്കൊടുക്കും മുന്‍പുതന്നെ ക്രിക്കറ്റ് ലോകം അറിഞ്ഞു, പൃഥ്വി ഷായെന്ന പുതിയ അതുല്യ പ്രതിഭയെ കുറിച്ച്. പ്രാദേശിക സ്‌കൂള്‍ ടൂര്‍ണമെന്റില്‍ 330 പന്തില്‍ 546 റണ്‍സടിച്ചതും സെഞ്ച്വറി മികവില്‍ ദുലീപ് ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചതും അണ്ടര്‍ 19 ക്യാപറ്റനായി ലോകകപ്പ് കിരീടം ഉയര്‍ത്തിയതും ഉള്‍പ്പെടെ സംഭവബഹുലമായിരുന്നു പൃഥ്വി ഷായുടെ കടന്നുവരവ്.

കടന്നുവരവ്

ഇന്ത്യയുടെ ജൂനിയര്‍ ടീമിന് ലോകകപ്പ് നേടിക്കൊടുത്തതിന് പിന്നാലെ ദേശീയ ടീമിലേക്ക് പൃഥ്വിക്ക് വിളിയെത്തി.വെസ്റ്റ് ഇന്‍ഡീസിന് എതിരെ തുടക്കക്കാരന്റെ ചാപല്യങ്ങളൊന്നും കൂടാതെയാണ് പൃഥ്വി ഷാ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. രണ്ടു മത്സരങ്ങളടങ്ങിയ അന്നത്തെ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ 237 റണ്‍സായിരുന്നു പൃഥ്വിയുടെ സമ്പാദ്യം. പരമ്പരയിലെ താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

പരുക്കും വിലക്കും

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പൃഥ്വിയുടെ കൈകളില്‍ ഭദ്രമെന്ന് തോന്നിയ മുഹൂര്‍ത്തത്തിലാണ് കാര്യങ്ങള്‍ തകിടം മറിയുന്നത്. ആദ്യം പരുക്ക്; പിന്നെ വിലക്ക്. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി പൃഥ്വി ഷാ രാജ്യാന്തര ക്രിക്കറ്റ് കളിച്ചിട്ട്. നിരോധിത മരുന്ന് ഉപയോഗിച്ചതിന് പൃഥ്വി ഷായ്ക്ക് എട്ടു മാസത്തെ വിലക്ക് കല്‍പ്പിക്കുകയായിരുന്നു ബിസിസിഐ. എന്തായാലും വിലക്കിന്റെ കാലാവധി കഴിഞ്ഞു.

വീണ്ടും പരുക്ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പൃഥ്വി ഷാ ദേശീയ ടീമിന്റെ വാതില്‍ ശക്തമായി മുട്ടി. യുവതാരത്തിന്റെ പ്രയത്‌നം ഫലം ചെയ്തു. ന്യൂസിലാന്‍ഡ് 'എ' ടീമിന് എതിരെ അനൗദ്യോഗികമായി നടക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക് പൃഥ്വിയുടെ പേരും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തി. എന്നാല്‍ വെള്ളിയാഴ്ച്ച രഞ്ജി ട്രോഫി മത്സരത്തിനിടെ തോളിനേറ്റ പരുക്ക് പൃഥ്വിയുടെ ദേശീയ ടീം സ്വപ്‌നങ്ങള്‍ക്ക് ആഘാതമായി. മൂന്നാഴ്ച്ചയാണ് പൃഥ്വിയ്ക്ക് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ന്യൂസിലാൻഡ് പരമ്പര

ഈ സാഹചര്യത്തില്‍ ന്യൂസിലാന്‍ഡ് 'എ' ടീമിന് എതിരായ പരിമിത ഓവര്‍ പരമ്പര താരത്തിന് നഷ്ടമാവും. ഇതേസമയം, ന്യൂസിലാന്‍ഡ് 'എ' -യുമായി നിശ്ചയിച്ചിരിക്കുന്ന നാലുദിന ടെസ്റ്റ് പരമ്പരയ്ക്ക് താരം ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്നാണ് വിവരം. ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെയാണ് ന്യൂസിലാന്‍ഡ് എ – ഇന്ത്യ എ അനൗദ്യോഗിക പരമ്പര.

താത്പര്യമില്ല

ഇതേസമയം, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡ് - ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്താന്‍ ബിസിസിഐക്ക് ഉദ്ദേശ്യമില്ല. മായങ്കും രോഹിത്തും രാഹലും മുന്‍നിര സ്ലോട്ടുകള്‍ തികയ്ക്കുമ്പോള്‍ പൃഥ്വി ഷായ്ക്ക് ടീമില്‍ ഇടമില്ലെന്നാണ് ബിസിസിഐ വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തകാലങ്ങളില്‍ പൃഥ്വിക്ക് എതിരെ പരാതികള്‍ ഉയരുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്.

പ്രശ്നം ജീവിതശൈലി

കിട്ടിയ അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കുറ്റം പൃഥ്വിയുടേതു മാത്രമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിച്ച മായങ്ക് അഗര്‍വാളിനെ മാറ്റിനിര്‍ത്തിയിട്ടാണ് പൃഥ്വിയ്ക്ക് ടെസ്റ്റ് ടീമില്‍ അവസരം കൊടുത്തത്. ഇത് അദ്ദേഹം തിരിച്ചറിയണം. പൃഥ്വിയുടെ ജീവിതശൈലിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് ബിസിസിഐ വൃത്തം ചൂണ്ടിക്കാട്ടി.

Most Read: ധോണി വ്യത്യസ്തനായ നായകന്‍, എല്ലാം നേരത്തെ പദ്ധതിയിടും; മുന്‍ നായകനെ പുകഴ്ത്തി ജോഗീന്ദര്‍ ശര്‍മ

അച്ചടക്കം കുറവ്

പൃഥ്വി ഏതൊക്കെ ടീമിന് വേണ്ടി കളിച്ചിട്ടുണ്ടോ ആ ടീമിലെ മാനേജര്‍മാരെല്ലാം താരത്തിന്റെ ജീവിതശൈലിയെ കുറിച്ച് പരാതി ഉന്നയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ബറോഡയില്‍ വെച്ച് മുംബൈ ടീമിന്റെ മാനേജറും പൃഥ്വിയുടെ അച്ചടക്കമില്ലായ്മ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ആരെങ്കിലും പൃഥ്വി ഷായുമായി ഗൗരവമായ ചര്‍ച്ച നടത്തണമെന്ന് ബിസിസിഐ വൃത്തം പറഞ്ഞു.

അവസരം കിട്ടുമോ?

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇടംലഭിച്ചില്ലെങ്കില്‍ പൃഥ്വി ഷായ്ക്ക് ടെസ്റ്റ് ടീമില്‍ കയറാന്‍ ഈ വര്‍ഷം ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും. ന്യൂസിലാന്‍ഡ് പരമ്പരയ്ക്ക് ശേഷം ഡിസംബറില്‍ ഓസ്‌ട്രേലിയയുമായണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. പൃഥ്വിക്ക് പുറമെ ന്യൂസിലാന്‍ഡില്‍ ഇന്ത്യ 'എ' ടീമിനെ നയിക്കുന്ന ശുഭ്മാന്‍ ഗില്ലും ടെസ്റ്റ് സ്‌ക്വാഡില്‍ വിളി പ്രതീക്ഷിച്ചിരിപ്പുണ്ട്. ഫെബ്രുവരി 21 -ന് വെല്ലിങ്ടണിലും ഫെബ്രുവരി 29 -ന് ക്രൈസ്റ്റ്ചര്‍ച്ചിലുമാണ് ന്യൂസിലാന്‍ഡ് – ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.

Story first published: Tuesday, January 7, 2020, 16:27 [IST]
Other articles published on Jan 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X