Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃഥ്വി ഷായുടെ പരിക്ക് വിനയായി; ആദ്യ ടെസ്റ്റില്‍ പുറത്ത്, ഓപ്പണിങ് ഇന്ത്യയ്ക്ക് തലവേദന

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ കൗമാരതാരം പൃഥ്വി ഷാ പുറത്ത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തില്‍ പരിക്കേറ്റതോടെയാണ് ഡിസംബര്‍ 6ന് നടക്കാനിരിക്കുന്ന ടെസ്റ്റ് പൃഥ്വിക്ക് നഷ്ടമായത്. ബൗണ്ടറിയില്‍വെച്ച് ക്യാച്ചെടുക്കവെ ഇടതുകാല്‍ക്കുഴയ്ക്ക് പരിക്കേറ്റ താരത്തിനെ ആസുപത്രിയിലെത്തിച്ച് സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു.

കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ പൃഥ്വിക്ക് ആദ്യ ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു. താരം വിശ്രമത്തിലാണെന്നും പരിക്ക് ഭേദമാകുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്നും ബിസിസിഐ വ്യക്തമാക്കി. ആദ്യ ടെസ്റ്റില്‍ പൃഥ്വി ബാറ്റിങ് ഓപ്പണ്‍ ചെയ്യേണ്ടതായിരുന്നു. മികച്ച ഫോമിലുള്ള താരത്തിന് പരിക്കേറ്റതോടെ ഓപ്പണിങ്ങില്‍ മറ്റൊരാളെ കളിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും.

prithvishaw

കെ എല്‍ രാഹുലും മുരളി വിജയിയുമായിരിക്കും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ഇരു താരങ്ങളും ഫോമിലല്ലാത്തത് ഇന്ത്യന്‍ നിരയെ ദുര്‍ബലമാക്കും. പൃഥ്വിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയ്ക്ക് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാനും ഇടയുണ്ട്. ഓസ്‌ട്രേലിയയില്‍ മികച്ച തുടക്കം ലഭിക്കുക പ്രധാനമാണെന്ന് നേരത്തെ പരിശീലകന്‍ പറഞ്ഞിരുന്നു.

വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ പൃഥ്വി രണ്ടു മത്സരങ്ങളില്‍നിന്നായി 237 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. സിഡ്‌നിയില്‍ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറിയും നേടി. ഏറെ നാളത്തെ തയ്യാറെടുപ്പോടെയാണ് പൃഥ്വി ഓസ്‌ട്രേലിയയിലെത്തിയത്. ഇത്തരത്തിലൊരു താരത്തിന്റെ അഭാവം ഇന്ത്യന്‍ നിരയില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Story first published: Friday, November 30, 2018, 11:52 [IST]
Other articles published on Nov 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+