For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫോമിലേക്ക് തിരിച്ചെത്തി പൃത്ഥ്വി ഷാ; കരുത്തായത് സച്ചിന്റെ വാക്കുകള്‍, തുറന്ന് പറഞ്ഞ് യുവതാരം

മുംബൈ: നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് യുവതാരം പൃത്ഥ്വി ഷാ കാഴ്ചവെച്ചത്. അവസാന ഐപിഎല്‍ സീസണ്‍ മുതല്‍ മോശം ഫോമിലുള്ള താരം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും നിരാശപ്പെടുത്തിയതോടെ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇപ്പോഴിതാ വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം കാഴ്ചവെക്കുകയാണ് യുവതാരം.

മുംബൈയെ ഫൈനലിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരം വിജയ് ഹസാരെ ട്രോഫിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും സ്വന്തം പേരിലാക്കി. ഇപ്പോഴിതാ തന്റെ ഫോമിലേക്കുള്ള തിരിച്ചുവരവില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വഹിച്ച പങ്കിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് 21കാരനായ പൃത്ഥ്വി ഷാ.

prithvishahvijayhazare

'ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സച്ചിന്‍ സാറിനെ കണ്ടിരുന്നു. ശൈലിയില്‍ ഒരുപാട് മാറ്റം വരുത്തരുതെന്ന് നിര്‍ദേശിച്ച അദ്ദേഹം പന്ത് നേരിടുമ്പോള്‍ ബാറ്റ് ശരീരവുമായി കഴിയാവുന്നിടത്തോളം അടുപ്പിക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞു. പന്തില്‍ ലേറ്റായാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഞാന്‍ ബാറ്റുവെച്ചിരുന്നത്. ദുബായ് ഐപിഎല്ലിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് പോയതിനാലാണ് അങ്ങനെ സംഭവിച്ചതെന്നാണ് ഞാന്‍ കരുതുന്നത്'-പൃത്ഥ്വി പറഞ്ഞു.

എനിക്ക് മാനസികമായി സമ്മര്‍ദ്ദമുണ്ടായിരുന്നു. ഗല്ലിയിലോട്ടായിരുന്നു എന്റെ ബാറ്റ് പോയിരുന്നത്. എന്റെ പിഴവ് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ഫുട് വര്‍ക്ക് കൃത്യമായിരുന്നെങ്കിലും ബാറ്റ് ശരീരത്തില്‍ നിന്ന് അകലെയായിരുന്നു. അത് കൃത്യമാക്കി. ബാറ്റിനെ ശരീരത്തിലേക്ക് കൂടുതല്‍ അടുപ്പിച്ച് കളിക്കാനും തുടങ്ങിയെന്നും പൃത്ഥ്വി പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും ക്ലീന്‍ ബൗള്‍ഡായാണ് യുവതാരം പുറത്തായത്. പേസര്‍മാര്‍ക്കെതിരേ ടൈമിങ് കണ്ടെത്താന്‍ പൃത്ഥ്വി പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഈ പിഴവെല്ലാം നികത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനായി. 'രവി ശാസ്ത്രിയും വിക്രം റാത്തോറും എവിടെയാണ് എന്റെ പിഴവെന്ന് പറഞ്ഞിരുന്നു. നെറ്റ്‌സിലെത്തി ആ പ്രശ്‌നത്തിന് പരിഹാരം കണ്ടു. ഓസ്‌ട്രേലിയയില്‍ പിങ്ക് ബോള്‍ ടെസ്റ്റിലും ആവര്‍ത്തിച്ചത് അതേ പിഴവായിരുന്നു'-പൃത്ഥ്വി പറഞ്ഞു.

നിലവില്‍ വിജയ് ഹസാരെ ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് പൃത്ഥിയാണ്. ഫൈനല്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. 7 ഇന്നിങ്‌സില്‍ നിന്ന് 754 റണ്‍സാണ് പൃത്ഥ്വി നേടിയത്. തന്റെ വെടിക്കെട്ട് ശൈലിയില്‍ത്തന്നെ കളിച്ച പൃത്ഥ്വി 95 ഫോറും 21 സിക്‌സുമാണ് ടൂര്‍ണമെന്റില്‍ പറത്തിയത്. വൈകാതെ തന്നെ പൃത്ഥ്വി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പാണ്.

Story first published: Friday, March 12, 2021, 12:02 [IST]
Other articles published on Mar 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+