മുംബൈ: ഭാവി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുന്തൂണായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മുംബൈയ്ക്കാരനായ പൃഥ്വി ഷാ. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പൃഥ്വിയുടെ ബാറ്റിങ് പ്രകടനം ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്. ക്ലാസിക്ക് ശൈലിയും ആക്രമണ ശൈലിയും ഒരുപോലെ ഉതകുന്ന പൃഥ്വി ഇന്ത്യന്‍ ജഴ്സിയില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തുകയും അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറിനേടുകയും ചെയ്തു. 19 വയസിനുള്ളില്‍ ഐപിഎല്ലിലും സാന്നിധ്യമറിയിച്ച പൃഥ്വി ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് കളിക്കുന്നത്. വിരാട് കോലിയുടെ പകരക്കാരനായി ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന പൃഥ്വി തന്റെ ഇഷ്ട ഓപ്പണിങ് പാര്ണറെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് വീട്ടില്‍ ഇരിക്കുന്ന പൃഥ്വി ഇന്‍സ്റ്റഗ്രാം ലൈവിലെത്തി ആരാധകരോട് സംസാരിക്കുമ്പോഴാണ് തന്റെ ഇഷ്ട ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്. സൂപ്പര്‍ താരം ശിഖര്‍ ധവാനാണ് തന്റെ പ്രിയപ്പെട്ട ഓപ്പണിങ് കൂട്ടുകെട്ടെന്നാണ്പൃഥ്വി പറഞ്ഞത്. കാരണം കൂടുതല്‍ തവണയും ഓപ്പണ്‍ ചെയ്തത് ധവാനൊപ്പമാണെന്നാണ് യുവതാരം അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഓപ്പണറാണ് ധവാന്.എന്നാല്‍ സമീപകാലത്തായുള്ള മോശം ഫോം ധവാന് കടുത്ത തിരിച്ചടി നല്‍കിയിരുന്നു.
ടീമിന് പുറത്തിരിക്കേണ്ടി വന്നെങ്കിലും ശക്തമായിഅദ്ദേഹം തിരിച്ചെത്തി. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇടം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ധവാന്. പുതിയ സീസണില്‍ ഡല്‍ഹിക്കുവേണ്ടിയാണ് ധവാന് കളിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ നിന്നാണ് ധവാന് ഡല്‍ഹിയിലേക്ക് മടങ്ങിയത്. ഇത്തവണത്തെ ഐപിഎല്‍ പൃഥ്വിക്ക് നിര്ണ്ണായകമായിരുന്നു്. ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു ഇത്തവണത്തെ ഐപിഎല്‍. എന്നാല്‍ കോവിഡ് 19 ലോകമാകെ വ്യാപിച്ചതിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മാറ്റങ്ങളോടെ പുതിയ വേദിയില്‍ മത്സരം നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതൊന്നും സാധിക്കില്ല.
20കാരനയ പൃഥ്വിയെ ഐപിഎല്ലില്‍ ശ്രദ്ധേയനാക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പ്രകടനമാണ്. ഫിറോസ് ഷാ കോഡ്ലയില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 55 പന്തില്‍ 99 റണ്‍സാണ് പൃഥ്വി നേടിയത്. അന്ന് സെഞ്ച്വറി നേടിയിരുന്നെങ്കില്‍ ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതി പൃഥ്വിക്ക് സ്വന്തം ആക്കാമായിരുന്നു. ഇന്ത്യക്കുവേണ്ടി നാല് ടെസ്റ്റില്‍ നിന്ന് 335 റണ്സുംമൂന്ന് ഏകദിനത്തില്‍ നിന്ന് 84 റണ്‍സുമാണ് പൃഥ്വി നേടിയത്. 25ഐപിഎല്ലില്‍ നിന്ന് 598 റണ്‍സും യുവതാരത്തിന്റെ പേരിലുണ്ട്.