Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 : കോലിയെ കടത്തിവെട്ടി പൃഥ്വി!! റെക്കോര്‍ഡ്, ബൗളിങിലും ഈ നേട്ടം ആദ്യം

ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്‌ട്രേലിയയെ തകര്‍ത്ത് ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ചാംപ്യന്‍മാരായതോടെ പുതിയ പല റെക്കോഡുകളും ഇന്ത്യന്‍ യുവനിര തിരുത്തിക്കുറിച്ചു. ഫൈനലില്‍ ഓസ്‌ട്രേലിയയെ കളിയുടെ എല്ലാ മേഖലയിലും പിന്നിലാക്കിയാണ് ഇന്ത്യയുടെ കിരീടവിജയം. മുംബൈ ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായുടെ നായതകത്വത്തിലാണ് 2012നു ശേഷം ആദ്യ ലോകകിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്.

ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് ഇതോടെ ഇന്ത്യ സ്വന്തം പേരില്‍ കുറിച്ചിരുന്നു. നാലാം തവണയാണ് ഇന്ത്യ ജൂനിയര്‍ ലോകകപ്പില്‍ വെന്നിക്കൊടി പാറിച്ചത്. ഇന്ത്യ-ഓസീസ് കലാശപ്പോരിലെ പ്രധാന സംഭവങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം.

അനുകുല്‍ റോയ്ക്ക് അഭിമാനിക്കാം

അനുകുല്‍ റോയ്ക്ക് അഭിമാനിക്കാം

ടൂര്‍ണമെന്റി്ല്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനായ സ്പിന്നര്‍ അനുകുല്‍ റോയ് പുതിയൊരു റെക്കോര്‍ഡ് ടൂര്‍ണമെന്റില്‍ സ്വന്തം പേരില്‍ കുറിച്ചു. ഫൈനലിലെ രണ്ടു വിക്കറ്റ് നേട്ടത്തോടെ 14 വിക്കറ്റുകളുമായി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങലിലൊരാളായി അനുകുല്‍ മാറിയിരുന്നു. മറ്റു രണ്ടു പേര്‍ കൂടി ഇത്രയും വിക്കറ്റ് പോക്കറ്റിലാക്കിയിട്ടുണ്ട്.
അണ്ടര്‍ 19 ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം വിക്കറ്റ് വേട്ടയില്‍ ഒന്നാംസ്ഥാനത്തെത്തുന്നത്.

ശുഭ്മാന്റെ പുറത്താവല്‍

ശുഭ്മാന്റെ പുറത്താവല്‍

മാന്‍ ഓഫ് സീരീസായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഫൈനലില്‍ പുറത്തായപ്പോള്‍ അതും പുതിയ സംഭവമായി മാറി. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ശുഭ്മാന്‍ ഔട്ടാവുന്നത്. മാത്രമല്ല, താരം അര്‍ധസെഞ്ച്വറി നേടാതിരിക്കുന്നതും ഇതാദ്യം. കഴിഞ്ഞ ആറു കളികളിലും ശുഭ്മാന്‍ 50നു മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു.

ഇന്ത്യക്ക് റെക്കോര്‍ഡ്

ഇന്ത്യക്ക് റെക്കോര്‍ഡ്

നാലു ലോകകിരീടങ്ങളോടെ ടൂര്‍ണമെന്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമായി ഇന്ത്യ മാറി. നേരത്തേ മൂന്നു ലോകകപ്പുകളുമായി ഓസ്‌ട്രേലിയക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഇന്ത്യ.

ഇന്ത്യന്‍ ആധിപത്യം

ഇന്ത്യന്‍ ആധിപത്യം

അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ തകര്‍പ്പന്‍ റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. നോക്കൗട്ട് റൗണ്ടില്‍ ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോഴും കംഗാരുക്കളെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

ലോകകപ്പില്‍ മാത്രമല്ല

ലോകകപ്പില്‍ മാത്രമല്ല

അണ്ടര്‍ 19 ലോകകപ്പില്‍ മാത്രമല്ല ഏകദിനത്തിലും ഓസീസിനെതിരേ മികച്ച റെക്കോര്‍ഡാണ് ഇന്ത്യയുടേത്. ഇതുവരെ 17 തവണ ഓസീസുമായി ഏറ്റുമുട്ടിയപ്പോള്‍ 15ലും ജയം ഇന്ത്യക്കായിരുന്നു.

പ്രായം കുറഞ്ഞ ക്യാപ്റ്റന്‍

പ്രായം കുറഞ്ഞ ക്യാപ്റ്റന്‍

ഇന്ത്യക്കു വേണ്ടി ലോകകിരീടം ഏറ്റുവാങ്ങിയതോടെ ക്യാപ്റ്റന്‍ പൃഥ്വി ഷായും പുതിയൊരു റെക്കോര്‍ഡിട്ടു. ഏറ്റവും പ്രായം കുറഞ്ഞ വിന്നിങ് ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് പൃഥ്വി തന്റെ പേരിലാക്കിയത്. 18 വയസും 86 ദിവസവുമാണ് താരത്തിന്റെ പ്രായം.
ഓസ്‌ട്രേലിയയുടെ മിച്ചെല്‍ മാര്‍ഷിന്റെ (18 വയസ്സ്, 102 ദിവസം) പേരിലുള്ള റെക്കോര്‍ഡാണ് പൃഥ്വി പഴങ്കഥായാക്കിയത്.

കോലിക്കൊപ്പം പൃഥ്വി

കോലിക്കൊപ്പം പൃഥ്വി

ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങിലും ജയിച്ച് ലോകകിരീടം നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് പൃഥ്വി. വിരാട് കോലി മാത്രമേ നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.

റണ്‍വേട്ടയിലും പൃഥ്വി

റണ്‍വേട്ടയിലും പൃഥ്വി

റണ്‍വേട്ടയിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ പൃഥ്വി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 261 റണ്‍സാണ് താരം ടൂര്‍ണമെന്റില്‍ നേടിയത്. ഇതോടെ മുന്‍ ക്യാപ്റ്റന്‍മാരായ വിരാട് കോലിയുടെയും ഉന്‍മുക്ത് ചാന്ദിന്റെ റെക്കോര്‍ഡാണ് 18 കാരന്‍ തിരുത്തിക്കുറിച്ചത്.

എന്തൊരു ശരാശരി

എന്തൊരു ശരാശരി

ഒറ്റനോട്ടത്തില്‍ സ്‌ട്രൈക്കറ്റ് റേറ്റെന്ന് തോന്നിപ്പോവുന്ന അത്യുജ്വല ബാറ്റിങ് ശരാശരിയാണ് ടൂര്‍ണമെന്റില്‍ ശുഭ്മാന്‍ ഗില്ലിന്റേത്. 124 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.

ധവാന് പിന്നില്‍ ശുഭ്മാന്‍

ധവാന് പിന്നില്‍ ശുഭ്മാന്‍

ആറു കളികളില്‍ നിന്ന് 372 റണ്‍സാണ് ശുഭ്മാന്‍ ഇന്ത്യക്കു വേണ്ടി നേടിയത്. ഇന്ത്യക്കു വേണ്ടി അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി ശുഭ്മാന്‍ മാറി.
505 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാനാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്.

Story first published: Saturday, February 3, 2018, 16:03 [IST]
Other articles published on Feb 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+