പൃഥ്വി ഷായെ പുകഴ്ത്തി ബ്രയാന്‍ ലാറ; ഓസ്‌ട്രേലിയയ്‌ക്കെതിരെ എന്തുവേണമെന്നും താരം

ദില്ലി: യുവ ഇന്ത്യന്‍ ക്രിക്കറ്റ്താരം പൃഥ്വി ഷായെ പുകഴ്ത്തി വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ച്വറിയോടെ അരങ്ങേറ്റം നടത്തിയ പൃഥ്വിയുടെ കളി താന്‍ കണ്ടിരുന്നതായി ലാറ പറഞ്ഞു. ഏതെങ്കിലും പരമ്പരയില്‍ തിളങ്ങിയില്ലെങ്കിലും ശക്തമായി മടങ്ങിവരാനുള്ള കഴിവ് പൃഥ്വിയില്‍ ഉണ്ടെന്നാണ് ലാറയുടെ വിലയിരുത്തല്‍.
ഭയമില്ലാതെയാണ് പൃഥ്വി ബാറ്റേന്തുന്നതെന്ന് ലാറ പറഞ്ഞു. മാനസികമായി കരുത്തുള്ള താരമാണ് പൃഥ്വി. അത്തരത്തിലൊരാളെ കീഴ്‌പ്പെടുത്തുക എളുപ്പമല്ല. ഏതൊരു യുവ ക്രിക്കറ്ററും ഭയമില്ലാത്തവനാകണം. മാനസികമായി കരുത്തുനേടിയാല്‍ അത് കളിയില്‍ പ്രതിഫലിക്കും. വരാനിരിക്കുന്ന പരമ്പരയില്‍ പൃഥ്വിക്ക് തിളങ്ങാനായില്ലെങ്കിലും അത് കരിയറിന്റെ അവസാനമാകില്ല. മാനസികമായി കരുത്തുനേടിയതാണ് തന്റെ കരിയറിന്റെ വിജയരഹസ്യമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ഇന്ത്യ പരമ്പര കളിക്കാനിരിക്കെ ടീമിന് ഉപദേശം നല്‍കാനും ലാറ മടിച്ചില്ല. ഓസ്‌ട്രേലിയയെ പോലുള്ള ഒരു ടീമിനെ അവരുടെ രാജ്യത്ത് നേരിടുമ്പോള്‍ സാങ്കേതികതയേക്കാള്‍ മാനസികതയ്ക്കാണ് മുന്‍ഗണന കൊടുക്കേണ്ടതെന്ന് ലാറ പറഞ്ഞു. എതിര്‍ ടീമിനെതിരെ നമുക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയണമെന്ന് തെളിയിക്കേണ്ടത് പ്രധാനമാണെന്നും ലാറ ചൂണ്ടിക്കാട്ടി.
വിരാട് കോലിയുടെ ശാരീരികക്ഷമതയെ മുന്‍ വിന്‍ഡീസ് താരം പുകഴ്ത്തി. നീണ്ട ഇന്നിങ്‌സുകള്‍ കളിക്കുമ്പോള്‍ ഒരവസരത്തിലും കോലിയെ ക്ഷീണിതനായി കണ്ടിട്ടില്ല. കളിയോടുള്ള കോലിയുടെ സമര്‍പ്പണം അതിശയിപ്പിക്കുന്നത്. ഏതുവെല്ലുവിളി ഏറ്റെടുക്കാനും കോലിക്ക് കഴിയും. ഓരോ റണ്ണും വിലപ്പെട്ടതായി കണ്ടാണ് കോലിയുടെ ബാറ്റിങ്ങെന്നും ലാറി വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications