For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃഥ്വി ഷായുടെ പരിക്ക് ഇനിയും ഭേദമായില്ല; ഇനിയും മാസങ്ങള്‍ കാത്തിരിക്കണം

കാല്‍ക്കുഴയ്‌ക്കേറ്റ പരിക്ക് ഗുരുതരം | Oneindia Malayalam

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറ്റം നടത്തിയ ആദ്യ ടെസ്റ്റ് പരമ്പരയില്‍തന്നെ കളിയിലെ താരമായി മാറിയ കൗമാരതാരം പൃഥ്വിഷായ്ക്ക് പരിക്ക് വില്ലനാകുന്നു. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പയ്‌ക്കെത്തിയ ടീമില്‍ അംഗമായിരുന്ന പൃഥ്വി അവിടെവെച്ച് സന്നാഹമത്സരം കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. പിന്നീട് ഒരു മത്സരംപോലും കളിക്കാന്‍ കഴിയാതെ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

പൃഥ്വിയുടെ പരിക്ക് ഏറെക്കുറെ ഭേദമായെന്നയാരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, താരത്തിന്റെ പരിക്ക് ഇപ്പോഴും ഭേദമായിട്ടില്ല. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ പൃഥ്വി തിരിച്ചുവരാനുള്ള കഠിന ശ്രമത്തിലാണ്. ഐപിഎല്ലിന് മുന്‍പായി ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് പൃഥ്വിയുടെ പ്രതീക്ഷ. എന്നാല്‍, അപ്പോഴും പരിക്ക് എന്ന് ഭേദമാകുമെന്നതിനെക്കുറിച്ച് ഉറപ്പുനല്‍കാനാകുന്നില്ല.

prithvishaw

കാല്‍ക്കുഴയ്‌ക്കേറ്റ പരിക്ക് ഗുരുതരമായിരുന്നു എന്നാണ് സൂചന. ഏതാണ്ട് രണ്ടുമാസത്തിലധികമായി പരിക്കില്‍ നിന്നും മോചിതനാകന്‍ ശ്രമിക്കുകയാണ് കൗമാരതാരം. കാല്‍ക്കുഴയ്ക്കു മാത്രമല്ല, ശരീരമൊന്നാകെ ശാരീരിക ക്ഷമത കൈവരിക്കേണ്ടതുണ്ടെന്ന് പൃഥ്വി പറഞ്ഞു. രണ്ടാം ടെസ്റ്റില്‍തന്നെ മടങ്ങിവരാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പരിക്ക് കൂടിയതോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ദീര്‍ഘകാലം കാത്തിരുന്ന് കിട്ടിയ അവസരമാണ് പൃഥ്വിക്ക് ഇതിലൂടെ നഷ്ടമായത്. മികച്ച ഓപ്പണറെ ഇന്ത്യയ്ക്ക് നഷ്ടമാവുകയും ചെയ്തു. പൃഥ്വിയുടെ അഭാവത്തില്‍ മുരളി വിജയ്, കെഎല്‍ രാഹുല്‍ എന്നിവര്‍ ഇന്ത്യയുടെ ഓപ്പണറായെങ്കിലും രണ്ടുപേര്‍ക്കും റണ്‍സ് കണ്ടെത്താനായില്ല. പിന്നീട് മായങ്ക് അഗര്‍വാള്‍ ടീമിലെത്തിയശേഷമാണ് ഇന്ത്യയ്ക്ക് ഓപ്പണിങ് കൂട്ടുകെട്ടില്‍ ആശ്വാസമെത്തിയത്.

Story first published: Monday, January 21, 2019, 17:15 [IST]
Other articles published on Jan 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+