മൂന്ന് അരങ്ങേറ്റത്തിലും സെഞ്ച്വറി; ആര്‍ക്കുമില്ലാത്ത റെക്കോര്‍ഡുമായി പൃഥ്വി ഷാ; രാജ്‌കോട്ട് ഭാഗ്യമൈതാനം

രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരെ രാജ്‌കോട്ടില്‍ നടക്കുന്ന ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ താരം പൃഥ്വി ഷാ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ടെസ്റ്റ് ക്രിക്കറ്റ് എന്നിവയില്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് പതിനെട്ടുകാരന്‍ സ്വന്തമാക്കിയത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരംകൂടിയാണ് പൃഥ്വി.

ആദ്യ ടെസ്റ്റിനിറങ്ങിയ രാജ്‌കോട്ടില്‍ തന്നെയായിരുന്നു പൃഥ്വിയുടെ രഞ്ജി അരങ്ങേറ്റവും. തമിഴ്‌നാടിനെതിരെ മുംബൈയ്ക്കുവേണ്ടി രഞ്ജി സെമിയില്‍ കളിക്കാനിറങ്ങിയ താരം ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ 120 റണ്‍സെടുത്ത് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും സെഞ്ച്വറി നേടാന്‍ കൗമാര താരത്തിന് കഴിഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ഷാ ആദ്യമായി ഇന്ത്യന്‍ ടീമിലെത്തുന്നത്. എന്നാല്‍, അന്തിമ ഇലവനില്‍ അവസരം ലഭിച്ചില്ല. വെസ്റ്റിന്‍ഡീസിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ ശിഖര്‍ ധവാനെ പുറത്താക്കിയതോടെ അരങ്ങേറാന്‍ ലഭിച്ച അവസരം ശരിയായി വിനിയോഗിക്കുകയും ചെയ്തു. 99 പന്തില്‍ സെഞ്ച്വറി തികച്ച താരം 154 പന്തില്‍ 134 റണ്‍സെടുത്താണ് പുറത്തായത്.
ഓപ്പണറായി അരങ്ങേറിയ ഇന്ത്യയുടെ രണ്ടാമത്തെ പ്രായംകുറഞ്ഞ താരവുമായി പൃഥ്വി. 18 വര്‍ഷവും 329 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യയ്ക്കായി ബാറ്റിങ് ഓപ്പണ്‍ ചെയ്യാനെത്തിയത്. 1955ല്‍ ന്യൂസിലാന്‍ഡിനെതിരെ വിജയ് മെഹ്‌റ 17 വര്‍ഷവും 265 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയിരുന്നു. പ്രായം കുറഞ്ഞ ഓപ്പണര്‍ എന്ന ബഹുമതി വിജയിയുടെ പേരിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications