Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മടങ്ങിവരവ് ഗംഭീരമാക്കി പൃഥ്വി ഷാ; മുംബൈയ്ക്കുവേണ്ടി വെടിക്കെട്ട് ബാറ്റിങ്

മുംബൈ: നിരോധിത മരുന്നുപയോഗത്തിന്റെ പേരില്‍ വിലക്ക് ലഭിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാ വെടിക്കെട്ട് ബാറ്റിങ്ങോടെ മടങ്ങിവരവ് ഗംഭീരമാക്കി. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്കുവേണ്ടിയിറങ്ങിയ പൃഥ്വി 39 പന്തില്‍ 63 റണ്‍സാണ് അടിച്ചുകൂട്ടിയത്. പൃഥ്വിയുടെ ബാറ്റിങ് മികവില്‍ മുംബൈ 83 റണ്‍സിന് അസമിനെ തോല്‍പ്പിക്കുകയും ചെയ്തു. മുംബൈ 5 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ അസം 8 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സിലൊതുങ്ങി.

ഈ വര്‍ഷം ജൂലൈയിലാണ് പൃഥ്വിക്ക് 8 മാസത്തെ വിലക്ക് ലഭിച്ചത്. ഇതിനുശേഷം മടങ്ങിവന്ന ആദ്യ മത്സരത്തില്‍തന്നെ ഫോം വീണ്ടെടുക്കാനായത് താരത്തിന്റെ ആത്മവിശ്വാസമുയര്‍ത്തും. 2 സിക്‌സറുകളും 7 ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു ഷായുടെ ഇന്നിങ്‌സ്. ആദ്യ വിക്കറ്റില്‍ ആതിദ്യ താരെയുമൊത്ത് 138 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്താനായി. താരെ 48 പന്തില്‍ 82 റണ്‍സെടുത്തു. 12 ഫോറും ഒരു സിക്‌സറുമാണ് താരയുടെ സമ്പാദ്യം. അവസാന ഓവറുകളില്‍ 14 പന്തില്‍ 32 റണ്‍സെടുത്ത സിദ്ധേഷ് ലാഡ് ആണ് മുംബൈയുടെ സ്‌കോര്‍ 200 കടത്തിയത്.

prithvishahsyedmushtaqalitrophy

കുറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ അസമിന് ഒരവസരത്തിലും ജയപ്രതീക്ഷയുണര്‍ത്താനായില്ല. സിബശങ്കര്‍ റോയ്(22), റിയാന്‍ പരാഗ്(38), അമിത് സിന്‍ഹ(22) എന്നിവരാണ് അസമിനായി കാര്യമായി സ്‌കോര്‍ ചെയ്തവര്‍. മുംബൈയ്ക്കുവേണ്ടി തിളങ്ങാനായതോടെ പൃഥ്വി ഷായ്ക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ. ദീര്‍ഘകാലം പരിക്കുമൂലവും പിന്നീട് വിലക്കിനെ തുടര്‍ന്നും ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന ഷാ സ്ഥിരതയോടെയുള്ള പ്രകടനം നടത്തിയാല്‍ സെലക്ടമാര്‍ തഴയില്ലെന്നുറപ്പാണ്.

Story first published: Sunday, November 17, 2019, 13:57 [IST]
Other articles published on Nov 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+