വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം സെഞ്ച്വറി! വമ്പന്‍ റെക്കോര്‍ഡിട്ട് പൃഥ്വി- കോലിക്കും ദേവ്ദത്തിനുമൊപ്പം

സെമി ഫൈനലിലാണ് പൃഥ്വി നാലാം സെഞ്ച്വറിയടിച്ചത്

ദില്ലി: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ക്യാപ്റ്റനും ഓപ്പണറുമായ പൃഥ്വി ഷായുടെ സെഞ്ച്വറി വേട്ട തുടരുകയാണ്. സെമി ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരേയും പൃഥ്വി സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ചു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയെ നായകന്റെ ഇന്നിങ്‌സുമായി പൃഥ്വി മുന്നില്‍ നിന്നു നയിക്കുകയാണ്. 30 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈ രണ്ടു വിക്കറ്റിനു 174 റണ്‍സെടുത്തിട്ടുണ്ട്.

1

പൃഥ്വിക്കൊപ്പം (116) ഷാംസ് മ്യുലാനിയാണ് (27) ക്രീസില്‍. 91 ബോളില്‍ 13 ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് പൃഥ്വി 116 റണ്‍സ് അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ നാലാമത്തെ സെഞ്ച്വറിയാണിത്. ഇതോടെ ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന വിരാട് കോലി, കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പം പൃഥ്വിയുമെത്തി.

2008-09ലെ സീസണിലായിരുന്നു കോലി നാലു സെഞ്ച്വറികളുമായി ചരിത്രം കുറിച്ചത്. എന്നാല്‍ കര്‍ണാടകയ്ക്കായി ഈ സീസണില്‍ തന്നെയാണ് ദേവ്ദത്ത് നാലു സെഞ്ച്വറികള്‍ കുറിച്ച് റെക്കോര്‍ഡിനൊപ്പമെത്തിയത്. ഇന്നു നേടിയ സെഞ്ച്വറിയോടെ ടൂര്‍ണമെന്റില്‍ 700 റണ്‍സും പിന്നിട്ടിരിക്കുകയാണ് പൃഥ്വി. ഇതോടെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായും താരം മാറി.

മാത്രമല്ല വിജയ് ഹസാരെ ട്രോഫിയുടെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും ഇതോടെ പൃഥ്വിയുടെ പേരിലായി. 2018ലെ സീസണില്‍ കര്‍ണാടകയ്ക്കു വേണ്ടി മായങ്ക് അഗര്‍വാള്‍ നേടിയ 723 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. പൃഥ്വി ഇതു പഴങ്കഥയാക്കുകയായിരുന്നു.

Story first published: Thursday, March 11, 2021, 11:41 [IST]
Other articles published on Mar 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X