വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃഥ്വിയെപോലുള്ള യുവതാരങ്ങള്‍ തങ്ങള്‍ക്ക് 'പാരയാകും'; തുറന്നുപറഞ്ഞ് ശിഖര്‍ ധവാന്‍

ദില്ലി: ഇന്ത്യന്‍ ടീമിലേക്ക് പ്രവേശനം തേടി പ്രതിഭതെളിയിച്ച ഒരുപിടി യുവതാരങ്ങളാണ് കാത്തുനില്‍ക്കുന്നത്. ഐപിഎല്‍ വന്നതോടുകൂടി താരങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സ്ഥിരതയും പ്രതിഭയും ഉള്ളവര്‍ ദേശീയ ടീമില്‍ ഇടംപിടിക്കും. ഫോമിലല്ലാത്ത മുതിര്‍ന്ന താരങ്ങള്‍ പുറത്താവുകയും ചെയ്യും. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഒരു മത്സരം തന്നെ ടീമില്‍ ഇടംപിടിക്കാന്‍ നടക്കുമെന്നുറപ്പ്.

രക്ഷകനാവാന്‍ ഇനി സികെയില്ല... സമ്മര്‍ദ്ദമില്ലാതെ കളിക്കാം, പുതിയ വെല്ലുവിളിക്ക് തയ്യാര്‍രക്ഷകനാവാന്‍ ഇനി സികെയില്ല... സമ്മര്‍ദ്ദമില്ലാതെ കളിക്കാം, പുതിയ വെല്ലുവിളിക്ക് തയ്യാര്‍

യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ ഈ രീതിയിലൊരു മത്സരം നടക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശഖര്‍ ധവാന്‍. മൗണ്ട് മൗന്‍ഗനൂയിയില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിന മത്സരത്തിന്റെ മുന്നോടിയായാണ് ധവാന്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ആരോഗ്യകരമായ മത്സരം കളിക്കാരുടെ മികവ് ഉയര്‍ത്തുമെന്നും ധവാന്‍ ചൂണ്ടിക്കാട്ടി.

prithvishaw

പൃഥ്വി ഷായെപ്പോലെ പ്രതിഭാധനരായ കളിക്കാര്‍ ഇപ്പോഴും ടീമിന് പുറത്താണെന്ന് ധവാന്‍ പറഞ്ഞു. പൃഥ്വി ടെസ്റ്റ് ടീമിലെത്തിയശേഷം നടത്തിയ പ്രകടനം നോക്കുക. ഒരു സെഞ്ച്വറിയും 70 റണ്‍സും താരം നേടിക്കഴിഞ്ഞു. ഈ രീതിയില്‍ അവസരങ്ങള്‍ നന്നായി ഉപയോഗിക്കുന്നവരാണ് യുവതാരങ്ങള്‍. തങ്ങളുടെ റിസര്‍വ് ബെഞ്ചില്‍ പോലും കരുത്തരായ കളിക്കാരുണ്ടെന്നും ധവാന്‍ വ്യക്തമാക്കി.

ഗ്രീന്‍ഫീല്‍ഡില്‍ വീണ്ടും ഇന്ത്യ... ഇംഗ്ലീഷുകാരെ തല്ലിയോടിച്ച് രഹാനെയും സംഘവുംഗ്രീന്‍ഫീല്‍ഡില്‍ വീണ്ടും ഇന്ത്യ... ഇംഗ്ലീഷുകാരെ തല്ലിയോടിച്ച് രഹാനെയും സംഘവും

ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞതില്‍ ധവാന്‍ സന്തോഷവാനാണ്. തന്റെ യാത്രയുടെ ഭാഗമാണ് ഈ നാഴികക്കല്ല്. വ്യക്തിപരമായ നേട്ടത്തേക്കാള്‍ ഉപരി ടീമിനായി റണ്‍സ് കണ്ടെത്താന്‍ കഴിയുമ്പോഴാണ് കൂടുതല്‍ സന്തോഷം. കളിയില്‍ പരിചയസമ്പന്നത നേടിക്കഴിഞ്ഞാല്‍ എന്തു ചെയ്യണമെന്നും ചെയ്യാതിരിക്കണമെന്നുമുള്ള കാര്യങ്ങള്‍ ഓരോ കളിക്കാരനും വ്യക്തമായി മനസിലാക്കാന്‍ കഴിയുമെന്നും ധവാന്‍ പറഞ്ഞു.

Story first published: Friday, January 25, 2019, 18:28 [IST]
Other articles published on Jan 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X