Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസീലന്‍ഡ് മണ്ണില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി, പുത്തന്‍ റെക്കോഡുമായി പൃഥ്വി ഷാ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെ പുതിയ റെക്കോഡ് സ്വന്തമാക്കി യുവതാരം പൃഥ്വി ഷാ. 64 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 54 റണ്‍സ് നേടിയതോടെ ന്യൂസീലന്‍ഡില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് പൃഥ്വി സ്വന്തമാക്കിയത്. നിലവില്‍ 20 വയസും 112 ദിവസവുമാണ് പൃഥ്വിയുടെ പ്രായം. 1990ല്‍ 16ാം വയസില്‍ ന്യൂസീലന്‍ഡില്‍ അര്‍ധ സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. അതുല്‍ വാസന്‍ (1990-21 വയസില്‍), ബ്രിജീഷ് പട്ടേല്‍ (1976-23 വയസില്‍), സന്ദീപ് പാട്ടില്‍ (1981-24 വയസില്‍) എന്നിവരാണ് ഈ റെക്കോഡില്‍ ഉള്‍പ്പെട്ട മറ്റ് പ്രധാന ഇന്ത്യന്‍ താരങ്ങള്‍.

പൃഥ്വി ഷായുടെ പ്രകടനം സംതൃപ്തി നല്‍കുന്നുവെന്ന് ലക്ഷ്മണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പരിപാടി അവതാരിപ്പിക്കവെ അഭിപ്രായപ്പെട്ടു. ചില മനോഹരമായ ഷോട്ടുകള്‍ പിഴവുകളില്ലാതെ കളിക്കാന്‍ യുവതാരത്തിനായി. ഇത് അദ്ദേഹത്തിലെ പ്രതിഭയെയാണ് കാണിക്കുന്നത്. പിഴവുകള്‍ എവിടെയാണെന്ന് കണ്ടെത്തി തിരുത്തുകയാണ് ഇനി വേണ്ടത് - ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

prithvishah

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് പുരോഗമിക്കവെ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതല്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 242 റണ്‍സില്‍ അവസാനിച്ചു.ഷായ്ക്കും ചേതേശ്വര്‍ പുജാരയ്ക്കും (54) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. കെയ്ല്‍ ജാമിന്‍സന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

Story first published: Saturday, February 29, 2020, 11:32 [IST]
Other articles published on Feb 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+