Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പൃഥ്വി ഷായ്ക്ക് പരിക്ക്; ആദ്യ ടെസ്റ്റ് നഷ്ടമായേക്കും

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പൃഥ്വി ഷായുടെ പരിക്ക് | Oneindia Malayalam

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി യുവതാരം പൃഥ്വി ഷായ്ക്ക് പരിക്ക്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു പൃഥ്വിക്ക് പരിക്കേറ്റത്. ബൗണ്ടറിയില്‍വെച്ച് ക്യാച്ചെടുക്കവെ ഇടതുകാല്‍ക്കുഴയ്ക്ക് പരിക്കേറ്റ താരത്തിനെ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ എടുത്താണ് ഗ്രൗണ്ടില്‍നിന്നും പുറത്തേക്ക് കൊണ്ടുപോയത്.

ഡിസംബര്‍ 6ന് തുടങ്ങാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ പൃഥ്വി ബാറ്റിങ് ഓപ്പണ്‍ ചെയ്യേണ്ടതായിരുന്നു. മികച്ച ഫോമിലുള്ള താരത്തിന് പരിക്കേറ്റതോടെ ആദ്യ ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. പൃഥ്വിയെ ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുകയാണെന്നും സ്‌കാനിങ്ങിന് വിധേയനാക്കുമെന്നും ബിസിസിഐ പിന്നീട് ട്വീറ്റ് ചെയ്തു.

prithvishaw1

ആശുപത്രിയില്‍നിന്നും മടങ്ങിയെത്തിയ പൃഥ്വി ക്രച്ചസിന്റെ സഹായത്തോടെയാണ് നടക്കുന്നത്. കാല്‍ക്കുഴയ്ക്ക് കാര്യമായി പരിക്കേറ്റ താരം ഒരാഴ്ചയ്ക്കുള്ളില്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയാല്‍ മാത്രമേ ആദ്യ ടെസ്റ്റില്‍ ഇടംപിടിക്കൂ. പൃഥ്വിക്ക് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കെ എല്‍ രാഹുലും മുരളി വിജയിയുമായിരിക്കും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ പൃഥ്വി രണ്ടു മത്സരങ്ങളില്‍നിന്നായി 237 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. സിഡ്‌നിയില്‍ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറിയും നേടി. ഏറെ നാളത്തെ തയ്യാറെടുപ്പോടെയാണ് പൃഥ്വി ഓസ്‌ട്രേലിയയിലെത്തിയത്. പരിക്കേറ്റ് മടങ്ങേണ്ടിവന്നാല്‍ പരമ്പര നേട്ടം കൊതിച്ചെത്തിയ ഇന്ത്യയ്ക്ക് കനത്ത നഷ്ടമാകും അതെന്നുറപ്പാണ്.

Story first published: Friday, November 30, 2018, 10:12 [IST]
Other articles published on Nov 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+