വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സഞ്ജു മുതല്‍ വരുണ്‍ വരെ', ആരൊക്കെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കും, സാധ്യതകളറിയാം

കൊളംബോ: ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണുള്ളത്. നിരവധി യുവതാരങ്ങളാണ് അവസരം കാത്ത് ഇന്ത്യന്‍ നിരയിലുള്ളത്. ഇവരെല്ലാം തന്നെ മികച്ച ഫോമിലാണ്. കൂടാതെ ഐപിഎല്ലിലടക്കം സ്ഥിരതയോടെ തിളങ്ങന്നവരുമാണ്. ഇവരില്‍ ആരെയെല്ലാം ഉള്‍ക്കൊള്ളും ആരെയെല്ലാം തഴയുമെന്നത് ഉത്തരം കണ്ടെത്തുക പ്രയാസമുള്ള ചോദ്യമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമില്‍ അവസരം കാക്കുന്ന പ്രധാന അഞ്ച് യുവതാരങ്ങളും അവരുടെ സാധ്യതകളും അറിയാം.

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യയുടെ ഭാവി നായകനായടക്കം വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പൃഥ്വി ഷാ. അരങ്ങേറ്റ ടി20യില്‍ ആദ്യ പന്തില്‍ത്തന്നെ പുറത്തായെങ്കിലും പൃഥ്വിക്ക് മുന്നില്‍ വാതില്‍ അടഞ്ഞിട്ടില്ല. യുവ ഓപ്പണര്‍മാരില്‍ ഏറ്റവും പരിഗണന ലഭിക്കുന്നത് പൃഥ്വിക്ക് തന്നെയാണ്. അതിവേഗം റണ്‍സുയര്‍ത്താനുള്ള മികവാണ് പൃഥ്വിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. പവര്‍പ്ലേ പൃഥ്വിയെപ്പോലെ മുതലാക്കാന്‍ കെല്‍പ്പുള്ള മറ്റൊരു താരമില്ല. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടിന് ഇന്ത്യ മുഖ്യ പരിഗണന നല്‍കിയാലും ഓപ്പണറെന്ന നിലയില്‍ പൃഥ്വിക്കും ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കും.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

വലിയ പ്രതീക്ഷ നല്‍കുന്ന താരമാണെങ്കിലും സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. ശ്രീലങ്കയ്‌ക്കെതിരായ ശേഷിക്കുന്ന രണ്ട് ടി20യില്‍ അവസരം ലഭിച്ചാല്‍ ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ഐപിഎല്‍ 2021ന്റെ രണ്ടാം പാദത്തിലും ഇതേ ഫോം നിലനിര്‍ത്തുകയും ചെയ്താലും സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. അതിന്റെ പ്രധാന കാരണം സഞ്ജു ടോപ് ഓഡര്‍ താരമാണെന്നതാണ്. നിരവധി സീനിയര്‍ താരങ്ങള്‍ ടോപ് ഓഡറില്‍ ഇന്ത്യക്കായി ഉള്ളതിനാല്‍ സഞ്ജുവിന് അവസരം ലഭിക്കുക പ്രയാസമാണ്.

Olympics 2021: ഷൂട്ടിങില്‍ ഇന്ത്യക്കേറ്റ തിരിച്ചടി, വിദഗ്ദരുടെ പ്രതികരണം ഇങ്ങനെ

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികവ് കാട്ടുന്ന ഇഷാന്‍ കിഷന്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യിക്കാന്‍ കഴിയുന്ന താരമാണ്. കൂടാതെ അതിവേഗം റണ്‍സുയര്‍ത്താനും ഇഷാന് മിടുക്കുണ്ട്. അതിനാല്‍ത്തന്നെ റിഷഭിന്റെ ബാക് അപ് കീപ്പറായി ഇഷാന്‍ കിഷനെ പരിഗണിക്കാനാണ് സാധ്യത. കെ എല്‍ രാഹുല്‍ ടീമിലുണ്ടെങ്കിലും സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറല്ലാത്തതിനാല്‍ ഇടം ലഭിക്കുക പ്രയാസമാവും.

T20 World Cup: സൂര്യകുമാറോ ശ്രേയസോ? നാലാം നമ്പറില്‍ ആര് വേണം? കണക്കുകള്‍ ഉത്തരം നല്‍കും

ദീപക് ചഹാര്‍

ദീപക് ചഹാര്‍

ബാറ്റിങ് കരുത്ത് തെളിയിച്ചതോടെ ദീപക് ചഹാര്‍ ടി20 ടീമിലിടം പിടിക്കാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുന്നു. സ്വിങ് ചെയ്ത് പന്തെറിയാന്‍ മിടുക്കനായ ദീപക് പവര്‍പ്ലേയില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ്. ജസ്പ്രീത് ബുംറ,ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം ദീപക് ചഹാറിനും ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമാണ് അദ്ദേഹം.

IND vs SL T20: ഇന്ത്യ 'ട്രിബിള്‍ ഹാപ്പി', എന്നാല്‍ ഒരേ ഒരു ആശങ്ക, എത്രയും വേഗം പരിഹാരം വേണം

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

സ്പിന്‍ ബൗളറായ വരുണ്‍ ചക്രവര്‍ത്തിയും ടി20 ലോകകപ്പ് ടീമിലിടം പിടിക്കാന്‍ സാധ്യത കൂടുതലാണ്. കെകെആറിനൊപ്പം തിളങ്ങുന്ന വരുണ്‍ ബൗളിങ് വ്യത്യസ്തതകൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ക്യാരം ബോളും ഗൂഗ്ലിയും ദൂസ്‌രയുമെല്ലാം വരുണിന് വഴങ്ങു. യുസ് വേന്ദ്ര ചഹാല്‍-വരുണ്‍ ചക്രവര്‍ത്തി കൂട്ടുകെട്ട് സ്പിന്‍ നിരയില്‍ ഇറങ്ങാനാണ് സാധ്യത കൂടുതല്‍.

Story first published: Monday, July 26, 2021, 13:39 [IST]
Other articles published on Jul 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X