For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃഥ്വി ഷാ പരിശീലനം പുനരാരംഭിച്ചു,വീഡിയോ ട്വീറ്റ് ചെയ്തു, ലക്ഷ്യം ന്യൂസീലന്‍ഡ് പരമ്പര

മുംബൈ: യുവതാരം പൃഥ്വി ഷാ വീണ്ടും നെറ്റ്‌സില്‍ പരിശീലനം പുനരാരംഭിച്ചു. ഉത്തേജകം ഉപയോഗിച്ചതിന്റെ പേരില്‍ വിലക്ക് നേരിട്ട് തിരിച്ചെത്തിയ പൃഥ്വിയെ പരിക്ക് പിടികൂടുകയായിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കവെ തോളിന് പരിക്കേറ്റ താരത്തെ ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുമ്പുള്ള സന്നാഹ മത്സരം കളിക്കുന്നതിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് തഴഞ്ഞിരുന്നു. എന്നാല്‍ പരിശീലനം പുനരാരംഭിച്ച താരം ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിമുഖമായി വിശേഷിപ്പിക്കപ്പെട്ട് കഴിഞ്ഞ പൃഥ്വിയുടെ പ്രകടനങ്ങളെല്ലാം മികച്ചതായിരുന്നു. തോളിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമായെന്നാണ് റിപ്പോര്‍ട്ട്. പരിശീലനം നടത്തുന്ന വീഡിയോ പൃഥ്വി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട ശബ്ദം. പന്ത് ബാറ്റിന്റെ നടക്കുകൊള്ളുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എന്ന കുറിപ്പോടെയാണ് താരം വീഡിയോ ട്വീറ്റ് ചെയ്തത്. ഫെബ്രുവരി 21നാണ് ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനം നടക്കുന്നത്. രണ്ടാം മത്സരം 29നും നടക്കും. ജനുവരി 19നാണ് ടീം പ്രഖ്യാപനം.

prithvishaw

ഈ സീസണിലെ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താമെന്നും താരം സ്വപ്‌നം കാണുന്നു. ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് സമ്മാനിച്ച പൃഥ്വി 2018 ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഈ പരമ്പരയ്ക്ക് ശേഷമാണ് താരത്തിന് വിലക്ക് നേരിടേണ്ടി വന്നത്. 20 കാരനായ പൃഥ്വി രണ്ട് ടെസ്റ്റില്‍ നിന്ന് 118.5 ശരാശരിയില്‍ 237 റണ്‍സ് അടിച്ചെടുത്തു. ഇതില്‍ ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് പൃഥ്വി.

Story first published: Wednesday, January 15, 2020, 9:43 [IST]
Other articles published on Jan 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+