വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പൃഥ്വിയുടെ 'ചതി', വിളിച്ചു വരുത്തി പുറത്താക്കി, ധവാന്‍ അക്കൗണ്ട് തുറക്കാതെ മടങ്ങി

പൂജ്യത്തിനാണ് ധവാന്‍ പുറത്തായത്

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മല്‍സരത്തില്‍ ടീമംഗത്തിന്റെ 'ചതി' കാരണം ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന് അക്കൗണ്ട് പോലും തുറക്കാനാവാതെ ക്രീസ് വിടേണ്ടി വന്നു. പൃഥ്വി ഷായുടെ പിഴവാണ് ധവാന് സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. അക്കൗണ്ട് പോലും തുറക്കാനാവാതെ താരത്തിനു ക്രീസ് വിടേണ്ടി വരികയും ചെയ്തു.

1

ഡല്‍ഹി ഇന്നിങ്‌സിലെ രണ്ടാമത്തെ ഓവറില നാലാമത്തെ പന്തിലായിരുന്നു സംഭവം. മുഹമ്മദ് ഷമിയുടേതായിരുന്നു ഓവര്‍. ഷമിയുടെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിനായിരുന്നു ധവാന്‍ ശ്രമിച്ചത്. ലെഗ് സൈഡിലൂടെ മൂവ് ചെയ്ത പന്തില്‍ പക്ഷെ ധവാന് ശരിയായ കോണ്‍ടാക്ട് കിട്ടിയില്ല. പന്ത് ധവാന്റെ ഗ്ലൗസില്‍ തട്ടിയെന്നായിരുന്നു ആദ്യം കരുതിയത്. വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ കെഎല്‍ രാഹുലിന് പന്ത് പിടിയിലൊതുക്കാനുമായില്ല.

IPL 2020: മുംബൈയില്ലാതെ പ്ലേഓഫ് നടക്കില്ല, ഉറപ്പായുമെത്തും- ടോപ്പ് ഫോറിനെക്കുറിച്ച് പ്രമുഖര്‍IPL 2020: മുംബൈയില്ലാതെ പ്ലേഓഫ് നടക്കില്ല, ഉറപ്പായുമെത്തും- ടോപ്പ് ഫോറിനെക്കുറിച്ച് പ്രമുഖര്‍

IPL 2020: ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒന്നാമതെത്തും, രാജസ്ഥാന്‍ അവസാന സ്ഥാനക്കാര്‍- ചോപ്രയുടെ പ്രവചനംIPL 2020: ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒന്നാമതെത്തും, രാജസ്ഥാന്‍ അവസാന സ്ഥാനക്കാര്‍- ചോപ്രയുടെ പ്രവചനം

അവിടെയൊരു സിംഗിളുണ്ടെന്നു ധവാന് തോന്നിയപ്പോള്‍ പൃഥ്വിയും ഇതിനു തയ്യാറായി മുന്നോട്ടു വന്നു. ധവാന്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്കു കുതിക്കവെയാണ് പകുതിയോളമെത്തിയ പൃഥ്വി മനസ്സ് മാറ്റിയത്. തിരികെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്കു താരം മടങ്ങുകയും ചെയ്തു. ഇതു കണ്ട ധവാന്‍ ഉടന്‍ തിരിച്ച് തന്റെ ക്രീസിലേക്കു തിരികെ പോവാന്‍ ശ്രമിച്ചെങ്കിലും കെ ഗൗതമിന്റെ ത്രോയില്‍ രാഹുല്‍ സ്റ്റംപ് ചെയ്തു കഴിഞ്ഞിരുന്നു. ഒടുവില്‍ നിരാശനായി ധവാന്‍ ക്രീസ് വിടുകയും ചെയ്തു. രണ്ടു പന്തുകളുടെ ആയുസ് മാത്രമേ ധവാനുണ്ടായുള്ളൂ.

Note: The images used are representational

Story first published: Sunday, September 20, 2020, 21:00 [IST]
Other articles published on Sep 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X