Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് തുടങ്ങുന്നു; എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ്!

കൊല്‍ക്കത്ത: ആതിഥേയരും മുന്‍ ചാമ്പ്യന്മാരുമായ ഇന്ത്യയുടെ ലോകകപ്പ് ട്വന്റി 20 പോരാട്ടങ്ങള്‍ക്ക് ഇന്ന് (മാര്‍ച്ച് 10 വ്യാഴാഴ്ച) തുടക്കമാകും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ആദ്യത്തെ പരിശീലന മത്സരത്തില്‍ ഇന്ത്യ ഇറങ്ങുന്നത്. മുന്‍ ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയ്ക്ക് ഈ ലോകകപ്പില്‍ വലിയ വേവലാതികള്‍ ഇല്ല.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കാര്യം അങ്ങനെയല്ല. അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കീരണ്‍ പൊള്ളാര്‍ഡും ഓഫ് സ്പിന്നര്‍ സുനില്‍ നരെയ്‌നും ലോകകപ്പിന് ഇല്ല. പരിക്കാണ് പൊള്ളാര്‍ഡിന്റെ പ്രശ്‌നമെങ്കില്‍ ബൗളിംഗ് ആക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സുനില്‍ നരെയ്ന്‍ ടീമില്‍ ഇല്ലാത്തതിന് പിന്നില്‍. ഇന്ത്യന്‍ സാഹചര്യങ്ങളെ ഏറ്റവും നന്നായി അറിയുന്ന വെസ്റ്റ് ഇന്ത്യന്‍ താരങ്ങളില്‍ പ്രമുഖരാണ് രണ്ടുപേരും.

msdhoni

പൊള്ളാര്‍ഡും നരെയ്‌നും ഇല്ലെങ്കിലും വിട്ടുകൊടുക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് തയ്യാറല്ല. 15 മാച്ച് വിന്നര്‍മാരുമായിട്ടാണ് തങ്ങള്‍ ലോകകപ്പ് കളിക്കാനെത്തിയിരിക്കുന്നത് എന്നാണ് ക്യാപ്റ്റന്‍ ഡാരന്‍ സമി പറയുന്നത്. സമി മാത്രമല്ല, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ഗെയ്ല്‍, മര്‍ലോണ്‍ സാമുവല്‍സ്, ആന്‍ഡ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത് വൈറ്റ് തുടങ്ങിയവരെല്ലാം ട്വന്റി 20യില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്നവരാണ്.

ലോകകപ്പിന് മുമ്പ് ബെഞ്ച് സ്‌ട്രെങ്ത് പരീക്ഷിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ഇത്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഇന്ന് കളിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നെഹ്‌റ, ഭുമ്ര എന്നിവരുള്ളപ്പോള്‍ ഷമിക്ക് അവസാന 11ല്‍ ഇടം കിട്ടാനുള്ള സാധ്യത കുറവാണ്. ബാറ്റിംഗില്‍ അജിന്‍ക്യ രഹാനെ, സ്പിന്‍ വിഭാഗത്തില്‍ പവന്‍ നേഗി, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ക്കും ഇടം കിട്ടിയേക്കും. മത്സരം രാത്രി 7 മണിമുതല്‍.

Story first published: Thursday, March 10, 2016, 14:57 [IST]
Other articles published on Mar 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+