Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20യില്‍ ഇതുവരെ ന്യൂസിലന്‍ഡിനോട് ജയിച്ചിട്ടില്ല; ലോകകപ്പില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ!

നാഗ്പൂര്‍: ആറാമത് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 10 മത്സരങ്ങള്‍ക്ക് ഇന്ന് (മാര്‍ച്ച് 15 ചോവ്വാഴ്ച) തുടക്കമാകും. ആതിഥേയരായ ഇന്ത്യയ്ക്ക് കരുത്തരായ ന്യൂസിലന്‍ഡാണ് ഉദ്ഘാടന മത്സരത്തില്‍ എതിരാളികള്‍. നാഗ്പൂരില്‍ രാത്രി 7 മണിക്കാണ് കളി. ചരിത്രം കീവിസിനോപ്പമാണ്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇതുവരെ ഒരു ട്വന്റി 20 മത്സരം ജയിച്ചിട്ടില്ല.

ചരിത്രം മാത്രമേ കീവിസിനൊപ്പമുള്ളൂ. കഴിഞ്ഞ നാല് കളികളിലുമായി 261 റണ്‍സടിച്ച് ഇന്ത്യയെ ഒറ്റയ്ക്ക് തോല്‍പിച്ച ബ്രണ്ടന്‍ മക്കുല്ലമെന്ന അതികായന്‍ ഇത്തവണ അവര്‍ക്കൊപ്പം ഇല്ല. മക്കുല്ലത്തിന്റെ അഭാവമാകും കീവീസിനെ ഏറ്റവും അധികം വലയ്ക്കുക. ബാക്കിയെല്ലാ കാര്യത്തിലും ഇന്ത്യയും ന്യൂസിലന്‍ഡും കട്ടയ്ക്ക് കട്ട നില്‍ക്കും. കളി ആവേശകരമാകും എന്ന കാര്യം ഉറപ്പ്. പ്രതീക്ഷകള്‍ ഇങ്ങനെ.

ചരിത്രം ഇന്ത്യയുടെ കൂടെ അല്ല

ചരിത്രം ഇന്ത്യയുടെ കൂടെ അല്ല

ന്യൂസിലന്‍ഡിനോട് ഇത് വരെ ജയിച്ചിട്ടില്ല, നാഗ്പൂരില്‍ ഇതുവരെ ജയിച്ചിട്ടില്ല എന്നീ ചരിത്രങ്ങളോടും ഇന്ത്യയ്ക്ക് മത്സരിക്കാനുണ്ട്. കഴിഞ്ഞില്ല ഇതുവരെയായി ഒരു ആതിഥേയ ടീമും ലോകകപ്പ് ജയിച്ചിട്ടില്ല ഇതും ഇന്ത്യയ്ക്ക് പ്രതികൂലം തന്നെ. ആകെ ആശ്വസിക്കാനുള്ള ഒരു കാര്യം ലോകകപ്പ് ഒന്നാം റൗണ്ടില്‍ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല എന്നതാണ്.

ബാറ്റിംഗ് ബലാബലം

ബാറ്റിംഗ് ബലാബലം

മക്കുല്ലമില്ലെങ്കിലും മാര്‍ട്ടിന്‍ ഗുപ്ടിലുണ്ട് ന്യൂസിലന്‍ഡ് നിരയില്‍. കോറി ആന്‍ഡേഴ്‌സനും റോസ് ടെയ്‌ലറും കോളിന്‍ മുണ്‍റോയും ഉണ്ട്. ഒപ്പം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും. ഇന്ത്യയും മോശമല്ല, രോഹിത്, ധവാന്‍, വിരാട്, ധോണി, റെയ്‌ന, യുവരാജ്.. പറയാനാണെങ്കില്‍ പേരുകള്‍ ഇനിയുമുണ്ട്.

ബൗളിംഗ് ആര് നേടും

ബൗളിംഗ് ആര് നേടും

റണ്ണൊഴുകുന്ന പിച്ചാണ് നാഗ്പൂരിലേത് എന്നാണ് റിപ്പോര്‍ട്ട്. മിച്ചല്‍ മക്ലനാഗനും സൗത്തിയും ബോള്‍ട്ടും അടങ്ങുന്ന കീവിസ് നിരയാണ് ഫാസ്റ്റ് ബൗളിംഗില്‍ മുന്‍പില്‍. അശ്വിന്‍ - ജഡേജ - യുവി ത്രയം ഉള്‍പ്പെടുന്ന സ്പിന്‍ ആക്രമണം ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നു.

സ്പിന്നാണ് കീവിസിന് വിഷമം

സ്പിന്നാണ് കീവിസിന് വിഷമം

ബാറ്റിംഗിലായാലും ബൗളിംഗിലായാലും സ്പിന്നാണ് ന്യൂസിലന്‍ഡിന്റെ ദൗര്‍ബല്യം. സ്പിന്നിനെ തുണക്കുന്ന ഇന്ത്യന്‍ പിച്ചില്‍ വെട്ടോറിയെ പോലെ ഒരു സ്പിന്നര്‍ കൂടെയില്ല. നഥാന്‍ മക്കുല്ലം നല്ലൊരു സ്പിന്നറാണെന്ന് പറയാനും പറ്റില്ല. ബാറ്റിംഗിലും ഇത് തന്നെ സ്ഥിതി. ഫാസ്റ്റ് ബൗളിംഗിനെ അടിച്ച് പറത്തുമെങ്കിലും സ്പിന്നിന് മുന്നിലെത്തിയാല്‍ കുഴയും

Story first published: Tuesday, March 15, 2016, 13:46 [IST]
Other articles published on Mar 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+