ട്വന്റി 20 ലോകകപ്പില്‍ ബുധനാഴ്ച ബംഗ്ലാദേശിനെതിരെ; തോറ്റാല്‍ ഇന്ത്യ പുറത്ത്!
ബെംഗളൂരു: ട്വന്റി 20 ലോകകപ്പില്‍ എം എസ് ധോണിക്കും കൂട്ടര്‍ക്കും ബുധനാഴ്ച മറ്റൊരു മരണക്കളി. അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ മൂന്നാമത്തെ കളി. ആദ്യ രണ്ട് കളിയില്‍ ഒരു ജയവും ഒരു തോല്‍വിയും. ബംഗ്ലാദേശിനെതിരെ ജയിച്ചാല്‍ സെമി ഫൈനലിലേക്ക് ഒരു പടി കൂടി അടുക്കാം. തോറ്റാല്‍ മിക്കവാറും പുറത്തേക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പന്‍ ജയവും കണക്കിലെ കളികളും ശരണം. രണ്ടും അത്ര എളുപ്പമുളള കാര്യങ്ങളല്ല.
കരുത്തരായ ഓസ്‌ട്രേലിയയെ വിറപ്പിച്ച് വിട്ട ശേഷമാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാന്‍ വരുന്നത്. മാത്രമല്ല, ഏഷ്യാകപ്പില്‍ ഫൈനല്‍ കളിച്ച ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ഏഷ്യാകപ്പില്‍ ശ്രീലങ്കയെയും പാകിസ്താനെയും തോല്‍പിച്ചു വിട്ട ബംഗ്ലാദേശിനെ എം എസ് ധോണിക്ക് നിസാരരായി കാണാന്‍ പറ്റില്ല. രാത്രി 7.20നാണ് കളി. കളിവിശേഷങ്ങളിലേക്കും കണക്കുകളിലേക്കും...

വെറുതെ ജയിച്ചാല്‍ പോര
ബാക്കിയുള്ള രണ്ട് കളികളും ജയിച്ചാലും സെമിഫൈനലില്‍ എത്തും എന്ന് ഉറപ്പില്ലാത്ത സ്ഥിതിയിലാണ് ഇന്ത്യ. റണ്‍റേറ്റ് വളരെ മോശം എന്നത് തന്നെ കാരണം. അതുകൊണ്ട് വലിയ മാര്‍ജിനില്‍ ഒരു വിജയം നേടി റണ്‍റേറ്റ് ഉയര്‍ത്താനാകും ഇന്ത്യയുടെ ശ്രമം. ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് കിട്ടാവുന്ന ഏറ്റവും ദുര്‍ബലരായ എതിരാളികളാണ് ബംഗ്ലാദേശ്.

ഇതുവരെ തോറ്റിട്ടില്ല
ഏകദിനത്തില്‍ ഇടക്കിടെ ഞെട്ടിച്ചിട്ടുണ്ടെങ്കിലും ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റിട്ടില്ല. ലോകകപ്പില്‍ മാത്രമല്ല, ട്വന്റി 20യില്‍ ഇതുവരെ ഇന്ത്യയോട് ജയിക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞിട്ടില്ല. ഇത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന കണക്കാണ്.

ബംഗ്ലാദേശിന് പ്രഹരം
ഫാസ്റ്റ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദിനെ ആക്ഷന്‍ പ്രശ്‌നത്തില്‍ വിലക്കിയത് ബംഗ്ലാദേശിന് വലിയ തിരിച്ചടിയായി. അറാഫത്ത് സുന്നിക്കും വിലക്ക് കിട്ടി. പരിക്ക് മൂലം തമീം ഇഖ്ബാല്‍ കൂടി കളിക്കാനിറങ്ങാതിരുന്നതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവര്‍ തീര്‍ത്തും തളര്‍ന്നു. ഇന്ത്യക്കെതിരെ തമീം കളിക്കും എന്നാണ് പ്രതീക്ഷ

ഇന്ത്യയുടെ പ്രശ്‌നം ബാറ്റിംഗ്
ബൗളിംഗില്‍ മികച്ച ഫോമിലാണ് ഇന്ത്യ. എന്നാല്‍ ബാറ്റിംഗില്‍ ആ ഫോം ഇല്ല. രോഹിത് ശര്‍മ, ധവാന്‍, റെയ്‌ന എന്നിവര്‍ കൂടി ഫോമിലെത്തിയാലേ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടക്കൂ. വിരാട് കോലി, യുവരാജ്, ധോണി എന്നിവര്‍ നന്നായി കളിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications