ഈ ട്വന്റി20 ലോകകപ്പ് ഇന്ത്യ ജയിക്കും, 5 കാരണങ്ങള്‍
ട്വന്റി20 ലോകകപ്പ് ചൊവ്വാഴ്ച തുടങ്ങുകയാണ്. ഇനി രണ്ടാഴ്ച കുട്ടിക്രിക്കറ്റിന്റെ നാളുകളാണ്. 10 ടീമുകള്‍ ലോകകപ്പിനായി മത്സരിക്കുമ്പോള്‍ ഏറ്റവും സാധ്യത ആതിഥേയരായ ഇന്ത്യയ്ക്ക് തന്നെ. കളിക്കാരുടെ ഫോം മുതല്‍ അനുകൂലമായ സാഹചര്യങ്ങള്‍ വരെ ഇന്ത്യയ്‌ക്കൊപ്പമാണ്. 2007 ല്‍ നടന്ന ആദ്യ ലോകകപ്പിലെ ജേതാക്കളാണ് ഇന്ത്യ. കഴിഞ്ഞ തവണ ഫൈനല്‍ വരെ എത്തിയിരുന്നു.
ബംഗ്ലാദേശ്, പാകിസ്താന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയ്‌ക്കൊപ്പം ഉള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഏറ്റവും കൂടുതല്‍ കുഴക്കുന്നതും ഈ മരണഗ്രൂപ്പ് തന്നെ. ഇവിടെ നിന്നും ആദ്യ രണ്ടില്‍ ഒരു ടീമായി സെമിയിലെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമായി. എന്തുകൊണ്ട് ഇന്ത്യ ഈ ലോകകപ്പ് ജയിക്കും എന്നതിന് 5 കാരണങ്ങള്‍ നോക്കൂ..

ബാറ്റിംഗില്‍ കരുത്ത്
ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ ഒന്നാമത്തെ കരുത്ത്. ഇന്ത്യയിലെ ബാറ്റിംഗ് പിച്ചുകളിലാണ് കളി എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. വിരാട് കോലി, രോഹിത് ശര്‍മ, യുവരാജ് സിംഗ്, സുരേഷ് റെയ്ന, എം എസ് ധോണി, ശിഖര്‍ ധവാന്‍ എന്നിവരടങ്ങിയതാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര.

ബൗളര്‍മാരും മോശമല്ല
ആശിഷ് നെഹ്റ, ജസ്പ്രീത് ഭുമ്ര എന്നിവര്‍ക്കൊപ്പം അശ്വിനും ജഡേജയും കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ ബൗളിംഗും ശരാശരിക്കും മേലെയാണ്. യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാര്‍ട് ടൈമര്‍മാരായി ടീമിലുള്ളത്.

ഐ പി എല്‍ പരിചയം
ഐ പി എല്ലില്‍ കളിച്ച് പതംവന്ന താരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങുന്നത്. ഇന്ത്യയുടെ എല്ലാ കളിക്കാരും അതാത് ഐ പി എല്‍ ടീമുകളുടെ പ്രമുഖരാണ്. ഈ പരിചയം ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വലിയ ഗുണം ചെയ്യും

കളി നാട്ടില്‍
സ്വന്തം നാട്ടിലാണ് ഇത്തവണ ഇന്ത്യ ലോകകപ്പ് കളിക്കുന്നത്. കാണികളുടെ പിന്തുണ ഇന്ത്യയ്ക്കുണ്ടാകും എന്നതുറപ്പ്. ആദ്യത്തെ രണ്ട് കളി ജയിച്ച് സെമി ഫൈനല്‍ വരെ എത്തുക ഇന്ത്യയ്ക്ക് പ്രയാസമല്ല. ബാക്കിയുള്ളത് നോക്കൗട്ടാണ്.

ട്വന്റി 20 സ്‌പെഷലിസ്റ്റുകള്‍
15 ട്വന്റി 20 സ്‌പെഷലിസ്റ്റുകളാണ് ടീമില്‍. ടീം ഇങ്ങനെ എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ, യുവരാജ് സിംഗ്, സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ഹര്‍ദീക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, പവന്‍ നേഗി, ഹര്‍ഭജന്‍ സിംഗ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications