ഏകദിനത്തിലെ പോലല്ല ട്വന്‍റി 20യില്‍ വിന്‍ഡീസ് സ്ട്രോങ്ങാണ്.. അതും ഒരേയൊരു കളി!!
ജമൈക്ക: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് പരന്പരയിലെ അവസാനത്തെ മത്സരം ഞായറാഴ്ച നടക്കും. അഞ്ച് മത്സരങ്ങളുടെ ഏകദിന പരന്പരയ്ക്ക് ശേഷമുള്ള ഏക ട്വന്‍റി 20 മത്സരമാണ് ജമൈക്കയിലെ സബീന പാര്‍ക്കില്‍ നടക്കാന്‍ പോകുന്നത്. ഏകദിന പരന്പര ഇന്ത്യ 3 - 1 ന് സ്വന്തമാക്കിയിരുന്നു.

ഏകദിന പരന്പര നേടിയ അതേ ടീമിനെത്തന്നെയാണ് ഇന്ത്യ ട്വന്‍റി 20യിലും കളിപ്പിക്കുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് തന്നെയാകും ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങുക. ഏകദിന പരന്പരയിലെ അവസാന കളികളില്‍ കരക്കിരിക്കേണ്ടി വന്ന യുവരാജ് സിംഗിന് അവസരം കിട്ടിയേക്കും. റിഷഭ് പന്ത് അരങ്ങേറാനും സാധ്യതയുണ്ട്.
മറുവശത്ത് വെസ്റ്റ് ഇന്‍ഡീസാകട്ടെ ട്വന്‍റി 20യിലെ പരിചയസന്പന്നരായ താരങ്ങളെ ട്വന്‍റി 20യ്ക്കായി ഇറക്കുന്നുണ്ട്. ഒന്നര വര്‍ഷത്തിന് ശേഷം ടീമിലെത്തുന്ന മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ക്രിസ് ഗെയ്ല്‍ തന്നെ അവരില്‍ പ്രധാനി.
മര്‍ലോണ്‍ സാമുവല്‍സ്, കീരണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവരും വെസ്റ്റ് ഇന്‍ഡീസ് ടീമിലുണ്ട്. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ജേസണ്‍ ഹോള്‍ഡര്‍ ടീമിലില്ല, പകരം ചാള്‍സ് ബ്രാത് വൈറ്റാണ് ടീമിനെ നയിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications