Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റ് ശനിയാഴ്ച: വിജയം തുടരാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ വെസ്റ്റ് ഇന്‍ഡീസ്!

കിംഗ്‌സ്റ്റ്ണ്‍: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ശനിയാഴ്ച കിംഗ്സ്റ്റണില്‍ തുടങ്ങും. ഒന്നാം ടെസ്റ്റിലെ ആധികാരികമായ വിജയം നല്‍കുന്ന ആത്മവിശ്വാസമാണ് സന്ദര്‍ശകരായ ഇന്ത്യയുടെ കൈമുതല്‍. ഈ ടെസ്റ്റ് കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടില്ല എന്ന് ഉറപ്പിക്കാം. അതേസമയം ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് പരമ്പര ജയിക്കണമെങ്കില്‍ ഈ ടെസ്റ്റ് തോല്‍ക്കാതെ നോക്കിയേ പറ്റൂ.

ആന്റിഗ്വയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ന്ംഗ്‌സിനും 92 റണ്‍സിനുമാണ് ഇന്ത്യ വിന്‍ഡീസിനെ കെട്ടുകെട്ടിച്ചത്. വിദേശത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നാണ് ഇത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ആധികാരിക പ്രകടനം കാഴ്ചവെക്കാന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് സാധിച്ചു. കോച്ച് എന്ന നിലയില്‍ ഒന്നാമത്തെ മത്സരത്തില്‍ത്തന്നെ സ്വപ്‌നതുല്യമായ വിജയം നേടാന്‍ അനില്‍ കുംബ്ലെയ്ക്കും കഴിഞ്ഞു.

viratkohli-2

തങ്ങളുടെ ഇതിഹാസ താരമായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സിന്റെ പേരിലുള്ള ആന്റിഗ്വ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ഇന്ത്യയോട് ഒന്ന് പൊരുതാന്‍ പോലും സാധിച്ചില്ല. ബാറ്റിംഗിലും ബൗളിംഗിലും അവര്‍ തീര്‍ത്തും പരാജയപ്പെട്ടു. ആദ്യ ഇന്നിംഗ്സ് ഇന്ത്യ എട്ടിന് 566 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തപ്പോല്‍ രണ്ട് തവണ ബാറ്റ് ചെയ്തിട്ടും അതിനൊപ്പമെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒന്നാം ഇന്നിംഗ്സില്‍ 243 നും രണ്ടാം ഇന്നിംഗ്സില്‍ 231 റണ്‍സിനുമാണ് വെസ്റ്റ് ഇന്‍ഡീസ് ഓളൗട്ടായത്.

Read Also: നഗ്നബാറും നഗ്നചിത്രവും വൈറല്‍.. എല്ലാം പ്രീതി സിന്റയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ട്?

ആന്റിഗ്വ ടെസ്റ്റില്‍ ഇന്ത്യ നേടിയത് ടീം വര്‍ക്കിന്റെ വിജയമാണ്. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാകും ഇന്ത്യ ഇറങ്ങുക. ഇരട്ട സെഞ്ചുറി നേടി ക്യാപ്റ്റന്‍ വിരാട് കോലി ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ഒന്നാം ഇന്നിംഗ്സിലെ സെഞ്ചുറിക്ക് പുറമേ ഏഴ് വിക്കറ്റുകളും വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് മാന്‍ ഓഫ ദ മാച്ചായത്. നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഉമേഷ് യാദവും ഷമിയും തിളങ്ങി.

Story first published: Friday, July 29, 2016, 18:08 [IST]
Other articles published on Jul 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+