വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചെന്നൈ കിംഗ്‌സ് Vs കൊല്‍ക്കത്ത; ഉദ്ഘാടനമത്സരം പൊടിപൊടിക്കും

ഹൈദരാബാദ്: ഇത് വരെ കഴിഞ്ഞത് വെറും യോഗ്യതാ റൗണ്ട്. അടിയുടെ പൂരം ഇനിയാണ് തുടങ്ങാന്‍ പോകുന്നത്. കൃത്യമായി പറഞ്ഞാല്‍ ഇന്ന് (2014 സെപ്തംബര്‍ 17, ബുധനാഴ്ച) മുതല്‍. ഐ പി എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും പരസ്പരം വരുമ്പോള്‍ കളത്തില്‍ തീ പാറും എന്നത് മൂന്നരത്തരം.

ക്യാപ്റ്റന്‍ പെര്‍ഫെക്ടിന്റെ പെര്‍ഫെക്ട് ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ധോണി, സുരേഷ് റെയ്‌ന, ഡേവിഡ് ഹസി, അശ്വിന്‍, സ്മിത്ത്, മക്കുല്ലം എന്നിവര്‍ക്കൊപ്പം പരിക്ക് മൂലം ഐ പി എല്‍ നഷ്ടമായ ഡ്വെയ്ന്‍ ബ്രാവോ കൂടി ചേര്‍ന്നാല്‍ അത് സൂപ്പര്‍ ടീമായി. മറുവശത്ത് ഫാസ്റ്റ് ബൗളര്‍ മോര്‍ക്കല്‍, ലിന്‍, ഷക്കീബ് അല്‍ ഹസന്‍ എന്നിവരില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.

ചാമ്പ്യന്‍സ് ലീഗ് ഉദ്ഘാടന മത്സരത്തില്‍ ഇവരെ ശ്രദ്ധിക്കുക

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ധോണിയല്ല, സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ സൂപ്പര്‍ കിംഗ്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ന് റെയ്‌ന കഴിഞ്ഞേ രാജ്യത്ത് വേറെ കളിക്കാരുള്ളൂ. അത് ചെന്നൈയ്ക്ക് വേണ്ടി കളുക്കുമ്പോഴാണെങ്കില്‍ പറയാനുമില്ല. കാടന്‍ അടികളല്ല, കണ്ണഞ്ചിപ്പിക്കുന്ന ഡ്രൈവുകളും ഇന്‍ സൈഡ് ഔട്ട് ഷോട്ടുകളും കാണണോ, റെയ്‌നയുടെ ബാറ്റിംഗ് നോക്കൂ.

ബ്രാവോ ഒന്നാമന്‍

ബ്രാവോ ഒന്നാമന്‍

പരിക്ക് മൂലം ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ഐ പി എല്‍ കളിക്കാന്‍ പറ്റിയിരുന്നില്ല. മധ്യനിരയില്‍ ധോണിയുടെ വിശ്വസ്തനാണ് ബ്രാവോ. യൂട്ടിലിറ്റി ബൗളിംഗും ചങ്ക് തകര്‍ന്നുള്ള ഫീല്‍ഡിംഗും. ട്വന്റി 20 ക്രിക്കറ്റില്‍ ഏതൊര് ക്യാപ്റ്റന്റെയും സ്വപ്‌നമാണ് ബ്രാവോ.

സ്മിത്ത് തുടങ്ങിവെക്കും

സ്മിത്ത് തുടങ്ങിവെക്കും

കഴിഞ്ഞ ഐ പി എല്ലില്‍ മുംബൈയെ ചാമ്പ്യന്മാരാക്കിയത് ഡ്വെയ്ന്‍ സ്മിത്ത് നല്‍കിയ തുടക്കങ്ങളാണ്. ഇത്തവണ മുംബൈയ്ക്ക് കിട്ടാതെ പോയ ലോട്ടറിയും അത് തന്നെ. എന്നാല്‍ മുംബൈയുടെ നഷ്ടം ചെന്നൈയുടെ ഭാഗ്യമായി. ആ ഭാഗ്യത്തിന്റെ പേരാണ് ഡ്വെയ്ന്‍ സ്മിത്ത്.

മക്കുല്ലം അടിച്ചാല്‍

മക്കുല്ലം അടിച്ചാല്‍

വര്‍ത്തമാന ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. ചെന്നൈ കിംഗ്‌സിന്റെ സൂപ്പര്‍ സ്റ്റാര്‍ ഓപ്പണര്‍.

ലാസ്റ്റ് ബട്ട് നോട്ട് ദ ലീസ്റ്റ്, ക്യാപ്റ്റന്‍ ധോണി

ലാസ്റ്റ് ബട്ട് നോട്ട് ദ ലീസ്റ്റ്, ക്യാപ്റ്റന്‍ ധോണി

കളി ഏതുമാകട്ടെ അതെങ്ങനെ ഫിനിഷ് ചെയ്യണമെന്ന് ധോണിക്കറിയാം. ചെന്നൈയ്ക്ക് വേണ്ടി സിക്‌സറടിച്ച് കളി തീര്‍ക്കാന്‍ ധോണി ഉളളിടത്തോളം കാലം എത്ര വലിയ സ്‌കോറും ചെന്നൈയ്ക്ക് ഒരു പ്രശ്‌നമല്ല.

മറുവശത്ത് ഗംഭീറുണ്ട്

മറുവശത്ത് ഗംഭീറുണ്ട്

ധോണിയെ പോലെ ഫിനിഷറല്ല ഗംഭീര്‍. ഓപ്പണറും ടീമിന്റെ ആങ്കറുമാണ്. ഇന്ത്യന്‍ ടീമിലെ രണ്ട് ചേരികളുടെ നായകന്മാര്‍ കൂടിയാണ് ഇന്ന് പരസ്പരം വരുന്ന ഗംഭീറും ധോണിയും. ആര് ജയിക്കും. കാത്തിരുന്ന് കാണുകയേ വഴിയുള്ളൂ.

 പത്താന്റെ സിക്‌സറുകള്‍

പത്താന്റെ സിക്‌സറുകള്‍

ഐ പി എല്ലിന്റെ ഗൃഹാതുരത്വമുളള ഓര്‍മകളാണ് യൂസഫ് പത്താന്റെ പടുകൂറ്റന്‍ സിക്‌സറുകള്‍. ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ഇന്ത്യയിലാണ്. പത്താന്റെ മാജിക് ഒരിക്കല്‍ കൂടി കാണാന്‍ പറ്റുമോ?

Story first published: Wednesday, September 17, 2014, 9:32 [IST]
Other articles published on Sep 17, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X