
രണ്ട് ടീമും കട്ടയ്ക്ക് കട്ട
ഗ്ലാമര്‍ കൊണ്ടും കളി കൊണ്ടും കട്ടയ്ക്ക് കട്ട നില്‍ക്കും രണ്ട് ടീമുകളും. ചാമ്പ്യന്മാരായ കൊല്‍ക്കത്തയ്ക്ക് നേരിയ മുന്‍തൂക്കം ഉണ്ട്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും അവര്‍ക്കാണ്. പക്ഷേ മുംബൈ ഇന്ത്യന്‍സിനെ തള്ളിക്കളയാന്‍ പറ്റില്ല. മാച്ച് വിന്നര്‍മാരുടെ ഒരു കൂട്ടം തന്നെ അവര്‍ക്കുണ്ട്.

സുനില്‍ നരെയ്ന്‍ വിവാദം
ഞായറാഴ്ചയാണ് ബിസിസിഐ നരെയ്‌ന് പന്തെറിയാന്‍ പ്രശ്‌നമില്ല എന്ന് അറിയിച്ചത്. അതുവരെ കൈ മടക്ക് വിവാദത്തില്‍ പെട്ട് കിടക്കുകയായിരുന്നു ഈ ചാമ്പ്യന്‍ സ്പിന്നര്‍. എന്തായാലും വിവാദം മറന്ന് മാച്ച് വിന്നിംഗ് പ്രകടനം പുറത്തെടുക്കാനാകും നരെയ്‌ന്റെയും കൊല്‍ക്കത്ത ടീമിന്റെയും ശ്രമം.

ഗംഭീറിന് തിരിച്ചുവരണം
പലരോടും പല കണക്കുകളും തീര്‍ക്കാന്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന് ബാക്കിയുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള ബാല്യം തന്നില്‍ ബാക്കിയുണ്ടെന്ന് തെളിയിക്കാന്‍ ഗംഭീറിന് കിട്ടിയ മറ്റൊരവസരമാണ് ഈ ഐ പി എല്‍

രോഹിത് ഫോമിലെത്തുമോ
ശരാശരി ലോകകപ്പുമായാണ് രോഹിത് ശര്‍മ ഐ പി എല്ലിനെത്തുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട ഫോര്‍മാറ്റായ ഐ പി എല്ലില്‍ പേരിനൊത്ത പ്രകടനം രോഹിത് കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ ടീം.

കരിയപ്പയെ കാണാം
മാജിക് സ്പിന്നറായ കരിയപ്പയെ ഐ പി എല്‍ കളികളില്‍ ആദ്യമായി കാണാം എന്നതും മുംബൈ - കൊല്‍ക്കത്ത കളിയെ ആവേശകരമാക്കുന്നു. രണ്ടരക്കോടിക്കാണ് കരിയപ്പയെ കൊല്‍ക്കത്ത വാങ്ങിയത്.

ആന്‍ഡേഴ്‌സണ്‍
ന്യൂസിലന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സന്‍, ആരോണ്‍ ഫിഞ്ച്, കീരണ്‍ പൊളാര്‍ഡ് എന്നീ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലും മുംബൈയ്ക്ക് പ്രതീക്ഷ വെക്കാം

ഉത്തപ്പ, പത്താന്‍
റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, യൂസഫ് പത്താന്‍ എന്നീ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ് കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.


Click it and Unblock the Notifications