Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഹീറിന് പരിക്ക്, ഫോമൗട്ട് കരുണ്‍ നായര്‍ ക്യാപ്റ്റന്‍.. ഇന്ന് ഹൈദരാബാദിനോട് തോറ്റാല്‍ ഡല്‍ഹി പുറത്ത്!

ദില്ലി: പരിക്കിനും ഫോമൗട്ടിനും ഒപ്പം വിചിത്രമായ തീരുമാനങ്ങളുമായി ഡെല്‍ഹി വീണ്ടും ദുര്‍ബലരാകുന്ന കാഴ്ചയാണ് ഐ പി എല്‍ പത്താം സീസണില്‍ കാണുന്നത്. ക്യാപ്റ്റന്‍ സഹീര്‍ ഖാന് പരിക്കേറ്റപ്പോള്‍ അവര്‍ ക്യാപ്റ്റനാക്കിയത് കരുണ്‍ നായരെ. കരുണാകട്ടെ ഫോമിന്റെ ഏഴയലത്തൊന്നും ഇല്ലാതെ ടീമിന് തന്നെ ബാധ്യതയാകുന്ന സ്ഥിതിയിലും. മെയ് രണ്ട് ചൊവ്വാഴ്ച കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ് ഡെല്‍ഹിയുടെ കളി.

Read Also: 10 കളി 8 ജയം, മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തി.. 11 കളി 8 തോല്‍വി, കോലിയുടെ ബാംഗ്ലൂര്‍ പുറത്തായി!!

Read Also: സ്മിത്തും ധോണിയും പാളി.. ഗുജറാത്തിനെ തച്ച് തകര്‍ത്ത് 14.5 കോടിയുടെ സ്‌റ്റോക്‌സ് (102*)! പുനെ മുന്നോട്ട്!!

എട്ട് കളിയില്‍ രണ്ട് ജയം മാത്രമാണ് ഇത് വരെയായി ഡെല്‍ഹിയുടെ അക്കൗണ്ടില്‍ ഉള്ളത്. നാല് പോയിന്റുമായി അവസാന സ്ഥാനത്താണ് അവരിപ്പോള്‍. ബാക്കിയുള്ള ആറ് കൡകളില്‍ ആറും ജയിച്ചാലേ പ്ലേ ഓഫ് പ്രതീക്ഷകള്‍ വേണ്ടൂ എന്നര്‍ഥം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഡെല്‍ഹിക്ക് ഒട്ടും ആശാവഹമല്ല സ്ഥിതി. കഴിഞ്ഞ മൂന്ന് കളിയിലും തോല്‍വിയുമായിട്ടാണ് അവര്‍ ഹൈദരാബാദിനെതിരെ കളിക്കാന്‍ ഇറങ്ങുന്നത്.

karunnair-

മറുവശത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാകട്ടെ പത്ത് കളിയില്‍ ആറ് ജയത്തോടെ പ്ലേ ഓഫിലെത്താന്‍ സാധ്യതയുള്ള ടീമാണ്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് അവര്‍. അവസാന രണ്ടുകളികളും ജയിച്ച ആത്മവിശ്വാസം വേറെ. ഇത് വരെ കളിച്ച ഒമ്പത് കളികളില്‍ ആറെണ്ണം ഹൈദരാബാദ് ജയിച്ചപ്പോള്‍ മൂന്നെണ്ണമാണ് ഡെല്‍ഹിയുടെ അക്കൗണ്ടിലുള്ളത്. ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ രാത്രി എട്ട് മണിക്കാണ് കളി. മത്സരം സോണി സിക്‌സ്, മാക്‌സ്, ഹോട്‌സ്റ്റാര്‍ എന്നിവയില്‍ തത്സമയം കാണാം.

Story first published: Tuesday, May 2, 2017, 9:04 [IST]
Other articles published on May 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+