ഗുജറാത്ത് ലയണ്‍സ് - കൊല്‍ക്കത്ത പ്രിവ്യൂ: ഇന്ന് വരെ ലയണ്‍സിനോട് ജയിക്കാനാവാതെ നൈറ്റ് റൈഡേഴ്സ്!!
രാജ്‌കോട്ട്: ഐ പി എല്‍ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇത് വരെ തോല്‍പിക്കാന്‍ കഴിയാതിരുന്ന ടീമുണ്ടോ. ഉണ്ട്. ആ ടീമിന്റെ പേരാണ് ഗുജറാത്ത് ലയണ്‍സ്. കരുത്തരായ കൊല്‍ക്കത്തയെ കഴിഞ്ഞ വര്‍ഷം രണ്ട് കളിയിലും തോല്‍പിച്ചവരാണ് സുരേഷ് റെയ്‌നയുടെ ലയണ്‍സ്. ഇതിന് പകരം വീട്ടലാകും ഗൗതം ഗംഭീറിന്റെ കുട്ടികളുടെ ആദ്യത്തെ ലക്ഷ്യം.
Read Also: ഐപിഎൽ 2017: ധോണിയെ വീണ്ടും അപമാനിച്ച് പുനെ ടീം ഉടമ.. സ്റ്റീവ് സ്മിത്ത് രാജാവ്... ധോണി വെറും ശൂ!!!
Read Also: എന്തുകൊണ്ട് പുനെ ധോണിയെ ഒഴിവാക്കി സ്മിത്തിനെ ക്യാപ്റ്റനാക്കി?? ഇതാണ് ഉത്തരം, ഇത് മാത്രമാണ്!!
Read Also: ധോണി തോല്‍പ്പിച്ചേനെ.. പക്ഷേ മുംബൈയ്ക്കെതിരെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പൂനെയെ അടിച്ച് ജയിപ്പിച്ചു!!
Read Also: ഫൈനല്‍ ഓവര്‍ ദുരന്തമേ നിന്റെ പേരോ അശോക് ഡിന്‍ഡ.. നാല് സിക്‌സടക്കം വിട്ടുകൊടുത്തത് 30 റണ്‍സ്!!

തുല്യദുഖിതര്‍
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ രണ്ട് കളിയിലും തോല്‍പിച്ച ഗുജറാത്ത് ലയണ്‍സ് പട്ടികയില്‍ ഒന്നാമതായി പ്ലേ ഓഫിലെത്തി. ഗുജറാത്തിനോട് രണ്ട് കളിയിലും തോറ്റെങ്കിലും കൊല്‍ക്കത്തയും പ്ലേ ഓഫ് കളിച്ചു. പ്ലേ ഓഫിലെ രണ്ട് കളിയും തോറ്റ് ഗുജറാത്ത് പുറത്തായപ്പോള്‍ സണ്‍റൈസേഴ്‌സിനോട് തോറ്റ് കൊല്‍ക്കത്തയും ഫൈനല്‍ കാണാതെ പുറത്തായി.

വിജയത്തുടക്കത്തിനായി
കൊല്‍ക്കത്തയ്ക്ക് മേല്‍ കഴിഞ്ഞ സീസണില്‍ നേടിയ ഇരട്ടവിജയം ആവര്‍ത്തിക്കാനാകും ഗുജറാത്ത് ലയണ്‍സിന്റെ ശ്രമം. കൊല്‍ക്കത്തയാകട്ടെ വിജയത്തോടെ തുടങ്ങാനും കഴിഞ്ഞ സീസണിലെ തോല്‍വികള്‍ക്ക് പകരം വീട്ടാനും ഉള്ള ഇരട്ട ദൗത്യവുമായിട്ടാണ് ഇറങ്ങുന്നത്. രണ്ട് ടീമുകള്‍ക്കും പത്താം ഐ പി എല്ലിലെ ആദ്യ മത്സരമാണ് ഇത്.

ലയണ്‍സിന്റെ പോസിറ്റീവ്
ഗുജറാത്തിന്റെ ക്യാപ്റ്റന്‍ റെയ്‌ന തന്നെയായിരുന്നു അവരുടെ ടോപ് സ്‌കോറര്‍. 15 കളിയില്‍ 399 റണ്‍സ്. ബാറ്റിംഗ് മാത്രമല്ല, റെയ്നയുടെ ക്യാപ്റ്റന്‍സിയും സാമാന്യം വിജയമായിരുന്നു. റെയ്‌നയ്‌ക്കൊപ്പം മക്കുല്ലവും ഫിഞ്ചും കാര്‍ത്തിക്കും സ്മിത്തും 300 ന് മേല്‍ റണ്‍സ് നേടി. ഈ ബാറ്റിംഗ് കോര്‍ ടീം ഇത്തവണയും ലയണ്‍സിന് ഒപ്പമുണ്ട്.

ഇവരെ സൂക്ഷിക്കുക
സുരേഷ് റെയ്ന, ബ്രണ്ടന്‍ മക്കുല്ലം, ആരോണ്‍ ഫിഞ്ച്, ഡ്വെയ്ന്‍ സ്മിത്ത് എന്നിവരാണ് ബാറ്റിംഗിലെ പ്രമുഖര്‍. ഡ്വെയ്ന്‍ ബ്രാവോ, ജെയിംസ് ഫോക്നര്‍ എന്നിവരും സാമാന്യം നന്നായി ബാറ്റ് ചെയ്യും. ഇത്തവണ ഗുജറാത്ത് വാങ്ങിയത് ഓപ്പണര്‍ ജേസണ്‍ റോയെ ആണ്. ദിനേശ് കാര്‍ത്തിക്, പ്രവീണ്‍ കുമാര്‍, ജഡേജ എന്നിവരില്‍ ജഡേജയുടെ അഭാവമാകും വെള്ളിയാഴ്ച ശ്രദ്ധേയമാകുക.

കൊല്‍ക്കത്തയുടെ ബാലന്‍സ്
ഗൗതം ഗംഭീര്‍, യൂസഫ് പത്താന്‍, മനീഷ് പാണ്ഡെ, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്, റിഷി ധവാന്‍, പീയൂഷ് ചൗള, റോബിന്‍ ഉത്തപ്പ - ഏത് ഫസ്റ്റ് ഇലവനിലും ഫിറ്റാകുന്ന ഇവരാണ് കൊല്‍ക്കത്തയുടെ ഏറ്റവും വലിയ അസറ്റ്. ബാറ്റിംഗ്, ബൗളിംഗ്, ഓള്‍റൗണ്ടര്‍, വിക്കറ്റ് കീപ്പര്‍ - എല്ലാം തികഞ്ഞ അപൂര്‍വ്വം ടീമുകളില്‍ ഒന്നാണ് കൊല്‍ക്കത്ത. മികച്ച ഫാന്‍ബേസും ഉണ്ട്.

ആന്‍ഡ്രെ റസല്‍ ഇല്ല
ഓള്‍റൗണ്ടര്‍ ആന്‍ഡ്രെ റസലിന്റെ അഭാവമാകും കൊല്‍ക്കത്ത ഈ സീസണില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. റസലിന് ഒരു വര്‍ഷത്തെ വിലക്കാണ്. റസലിന്റെ അഭാവത്തില്‍ ഷക്കീബ് അല്‍ ഹസനാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. ഓള്‍റൗണ്ടര്‍ റോവ്മാന്‍ പവല്‍ റസലിന് പകരക്കാരനാകുമോ എന്നും എല്ലാവരും ഉറ്റുനോക്കുന്നു.

ഇവരെ മിസ് ചെയ്യും
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ വിജയപരാജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഓള്‍റൗണ്ടര്‍ ആന്‍ഡ്രെ റസല്‍ ആയിരുന്നു. ബാറ്റിംഗിന് ബാറ്റിംഗ്, ബൗളിംഗിന് ബൗളിംഗ്, ഫീല്‍ഡിങിന് ഫീല്‍ഡിങ് - എല്ലാം തികഞ്ഞ ഐ പി എല്ലും കളിക്കാനാകില്ല. റസലിന് പുറമേ, പരിക്ക് കാരണം ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിനും കുറച്ച് മത്സരങ്ങള്‍ നഷ്ടമാകും.

ശ്രദ്ധാകേന്ദ്രം ഇവര്‍
യൂസഫ് പത്താന്‍, ഗൗതം ഗംഭീര്‍, റോവ്മാന്‍ പവല്‍, സുനില്‍ നരൈന്‍, ഷക്കീബ് അല്‍ ഹസന്‍, റോബിന്‍ ഉത്തപ്പ - എന്നിവരെയാണ് കൊല്‍ക്കത്ത നിരയില്‍ ശ്രദ്ധിക്കേണ്ടത്. ഗുജറാത്ത് നിരയില്‍ സുരേഷ് റെയ്ന, ബ്രണ്ടന്‍ മക്കുല്ലം എന്ന് തുടങ്ങി ഓരോ പ്രമുഖ താരങ്ങളും ഒറ്റക്ക് കളി ജയിക്കാന്‍ പോന്നവരാണ്.

ആദ്യകളി ഇങ്ങനെ
ഏപ്രില്‍ ഏഴാം തീയതി രാത്രി എട്ട് മണിക്കാണ് ഗുജറാത്ത് ലയണ്‍സ് - കൊല്‍ക്കത്ത കളി. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് കളി. മത്സരം സോണി സിക്‌സ്, സോണി മാക്‌സ്, സോണി ഇ എസ് പി എന്‍ ചാനലുകളില്‍ തത്സമയം കാണാം. ഹോട്‌സ്റ്റാറിലും കളി കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications