ഐപിഎല്‍ പ്ലേ ഓഫ്: ബാംഗ്ലൂരിന് എതിരാളികള്‍ ഗുജറാത്ത്, ടിക്കറ്റ് വില കേട്ടാല്‍ തല കറങ്ങും!
ബെംഗളൂരു: ഐ പി എല്‍ ഒമ്പതാം സീസണ്‍ അതിന്റെ ഏറ്റവും ആവേശകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യത്തെ പ്ലേ ഓഫില്‍ തുടക്കക്കാരായ ഗുജറാത്ത് ലയണ്‍സ്, സൂപ്പര്‍ താരങ്ങളുടെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടുന്നു. ജയിക്കുന്നവര്‍ നേരെ ഫൈനലിലേക്ക്. തോല്‍ക്കുന്നവര്‍ക്ക് എലിമിനേറ്റര്‍ ജയിച്ചുവരുന്ന ടീമുമായി ഒരങ്കം കൂടി ബാക്കിയുണ്ട്.
വിരാട് കോലിയുടെ അത്ഭുത ഫോമിന്റെ തണല്‍ പറ്റിയാണ് ബാംഗ്ലൂരിന്റെ കുതിപ്പ്. ഐ പി എല്ലില്‍ ആദ്യമായി കളിക്കാനിറങ്ങുന്നതിന്റെ സഭാകമ്പമൊന്നും കൂടാതെയാണ് ഗുജറാത്തിന്റെ വരവ്. പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് അവര്‍. കോലിയും റെയ്‌നയും നയിക്കുന്ന ടീമുകള്‍ പരസ്പരം ഇറങ്ങുമ്പോള്‍ തീ പാറും എന്നുറപ്പ്. അതുകൊണ്ട് തന്നെ ടിക്കറ്റുകള്‍ക്കും വന്‍ ഡിമാന്‍ഡ്. മുപ്പത്തിമൂവായിരം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അത്ര മുടക്കിയാലും സധനം കിട്ടാനില്ല എന്നത് വേറെ കാര്യം.

വിരാട് കോലിയുടെ ബാംഗ്ലൂര്‍
ഒമ്പതാം സീസണില്‍ തൊള്ളായിരം റണ്‍സും കടന്ന് കുതിക്കുകയാണ് വിരാട് കോലി. അവസാനത്തെ നാല് കളിയില്‍ നാല് തട്ടുപൊളിപ്പന്‍ ജയവുമായി വരുന്ന കോലിയെയും കൂട്ടരെയും തോല്‍പിക്കാന്‍ ഗുജറാത്ത് നന്നേ പണിപ്പെടേണ്ടിവരും. കോലിയെ പിടിച്ചുകെട്ടലാകും റെയ്‌നയുടെ ആദ്യത്തെ ലക്ഷ്യം.

ഡിവില്ലിയേഴ്‌സുണ്ട്
കോലി പോയാലും പോര, റണ്‍വേട്ടയില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്ന ഡിവില്ലിയേഴ്‌സുണ്ട്, മാരക ഫോമിലുള്ള രാഹുലുണ്ട്. ഏത് ബൗളിംഗ് നിരയും പേടിക്കുന്ന ഗെയ്‌ലുണ്ട്, വാട്‌സനുണ്ട്.. മലയാളി താരം സച്ചിന്‍ ബേബിയും ഉണ്ട്.

ബൗളിംഗാണ് കുറച്ച് വീക്ക്
ബാറ്റിംഗുമായി താരതമ്യം ചെയ്യുമ്പോള്‍ ബാംഗ്ലൂരിന്റെ ബൗളിംഗാണ് കുറച്ചൊന്ന് ദുര്‍ബലം. എന്നാല്‍ അവസാനത്തെ നിര്‍ണായക മത്സരങ്ങളിലെല്ലാം ബാംഗ്ലൂര്‍ ബൗളിംഗിലും തിളങ്ങി. ചാഹലും വാട്‌സനും അരവിന്ദും ജോര്‍ദാനുമാണ് ബാംഗ്ലൂരിന്റെ ബൗളിംഗ് നിയന്ത്രിക്കുന്നത്.

റെയ്‌ന തിളങ്ങണം
മക്കുല്ലം, സ്മിത്ത്, ഫിഞ്ച്, കാര്‍ത്തിക് എന്നീ പ്രമുഖര്‍ ഉണ്ടെങ്കിലും ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന തന്നെയാകും ഗുജറാത്തിന്റെ പ്രധാന ആയുധം. ബ്രാവോ ജഡേജ എന്നിവരെ ബാറ്റിംഗില്‍ അത്ര വിശ്വസിക്കാന്‍ പറ്റില്ല എന്ന പ്രശ്‌നവും ഉണ്ട്.

ബൗളിംഗ് കരുത്ത്
ബ്രാവോ, കുല്‍ക്കര്‍ണി, പ്രവീണ്‍കുമാര്‍ എന്നിവര്‍ക്കൊപ്പം ഡ്വെയ്ന്‍ സ്മിത്തിന്റ ഗോള്‍ഡന്‍ ആം കൂടി ചേരുമ്പോള്‍ ഗുജറാത്തിന്റെ ബൗളിംഗ് വ്യത്യസ്തവും ശക്തിമത്തും ആകുന്നു. ജഡേജ, ബ്രാവോ, റെയ്‌ന, മക്കുല്ലം, ഫിഞ്ച്, സ്മിത്ത് എന്നിവരടങ്ങുന്ന ഫീല്‍ഡിങിനെക്കുറിച്ച് പിന്നെ പറയാനും ഇല്ല.

ടിക്കറ്റ് കിട്ടാനില്ല
33000 രൂപയാണ് പ്ലേ ഓഫ് ടിക്കറ്റിനുള്ള ഔദ്യോഗികമായ ഉയര്‍ന്ന വില. എന്നാല്‍ അതിന്റെ ഇരട്ടി കൊടുത്താല്‍ പോലും സാധനം കിട്ടാനില്ല എന്നതാണ് വസ്തുത. എണ്ണൂറ് രൂപ മുതല്‍ ഗാലറി ടിക്കറ്റുകളുണ്ടെങ്കിലും അതും സോള്‍ഡ് ഔട്ടാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications