Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോറ്റാൽ പുറത്താകും.. ജയിച്ചാലും സെമി ഉറപ്പില്ല.. ബംഗ്ലാദേശിനും ന്യൂസിലൻഡിനും മരണക്കളി!!

ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് (ജൂൺ 9 വെള്ളിയാഴ്ച) നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം. ന്യൂസിലൻഡും ബംഗ്ലാദേശും തമ്മിലാണ് ഇന്നത്തെ കളി. ഇന്ന് തോൽക്കുന്ന ടീം ടൂർണമെന്റിൽ നിന്നും പുറത്താകും. എന്നാൽ ജയിച്ച ടീമിനോ, അവർക്കും സെമിഫൈനൽ ഉറപ്പിക്കാൻ പറ്റില്ല. ഗ്രൂപ്പിലെ അവസാന കളിയിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ ഇന്നത്തെ വിജയികളും പുറത്താകും. - ഇതാണ് ഗ്രൂപ്പ് എയിലെ സ്ഥിതി.

ചാമ്പ്യൻസ് ട്രോഫിയിൽ സമാനമായ റിസൾട്ടുകളുമായിട്ടാണ് ന്യൂസിലൻഡും ബംഗ്ലാദേശും നേർക്കുനേർ വരുന്നത്. ഇരുടീമുകളും ഇംഗ്ലണ്ടിനോട് തോറ്റു. ഓസ്ട്രേലിയയുമായുളള കളി മഴമൂലം തടസ്സപ്പെട്ടു. ആദ്യമത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ജയിക്കാവുന്ന ഒരു മത്സരമാണ് ന്യൂസിലൻഡിന് മഴമൂലം നഷ്ടമായത്. ബംഗ്ലാദേശാകട്ടെ, ഓസ്ട്രേലിയയോട് തോറ്റു എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മഴ രക്ഷിച്ചത്.

williamson

ഇംഗ്ലണ്ടിനെതിരെ രണ്ട് ടീമുകളും വലിയ പോരാട്ടമൊന്നും കൂടാതെ കീഴ‍ടങ്ങുകയായിരുന്നു. നിലവിൽ മഴ മുടക്കിയ കളിയിൽ നിന്ന് കിട്ടിയ 1 പോയിൻറാണ് രണ്ട് ടീമുകളുടെയും കൈവശമുള്ളത്. ഇന്നത്തെ കളി ജയിക്കുന്നവർക്ക് മൂന്ന് പോയിന്റാകും. അടുത്ത കളിയിൽ ഓസ്ട്രേലിയ ജയിച്ചാൽ നാല് പോയിന്റുമായി ഇംഗ്ലണ്ടിനൊപ്പം അവർ സെമി കളിക്കും. ആ കളിയും മഴ മുടക്കിയാൽ നെറ്റ് റൺറേറ്റ് എ ഗ്രൂപ്പിലെ രണ്ടാം സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കും.

Story first published: Friday, June 9, 2017, 12:36 [IST]
Other articles published on Jun 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+