Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്കാണ് പ്രശ്‌നം, ബംഗ്ലാദേശിനോട് തോറ്റ ശ്രീലങ്ക ഇന്ത്യയോടും തോറ്റാല്‍ പുറത്ത്

മിര്‍പൂര്‍: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ചൊവ്വാഴ്ച കരുത്തന്മാരുടെ പോരാട്ടം. അയല്‍ക്കാരുടെ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ശ്രീലങ്കയാണ് എതിരാളികള്‍. ശ്രീലങ്കയെ കൂടി തോല്‍പിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ പ്രവേശനം ഉറപ്പിക്കാം. ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെയും അടുത്ത കളിയില്‍ പാകിസ്താനെയും ഇന്ത്യ തോല്‍പിച്ചിരുന്നു. ഇനി അഥവാ ശ്രീലങ്കയോട് തോറ്റുപോയാലും പേടിക്കാനില്ല, അടുത്ത കളിയില്‍ കുഞ്ഞന്മാരായ യു എ ഇയെ തോല്‍പിച്ചാലും ഇന്ത്യയ്ക്ക് ഫൈനലിലെത്താം.

Read Also:'ഹിറ്റ്‌ലര്‍' അഫ്രീദിക്ക് ട്രോളോട് ട്രോള്‍.. പെറ്റ തള്ള പോലും സഹിക്കില്ല.. ചിരിച്ചുവീണുപോകും

എന്നാല്‍ ശ്രീലങ്കയുടെ കാര്യങ്ങള്‍ അങ്ങനെയല്ല. ചൊവ്വാഴ്ച ഇന്ത്യയോട് തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും എന്ന സ്ഥിതിയിലാണ് അവര്‍. ആദ്യ കളിയില്‍ യു എ ഇയോട് കഷ്ടിച്ച് കടന്നുകൂടിയ ശ്രീലങ്ക രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനോട് തോറ്റിരുന്നു. ക്യാപ്റ്റന്‍ ലസിത് മലിംഗയുടെ പരിക്കാണ് ശ്രീലങ്കയ്ക്ക് പണികൊടുത്തത്. പാകിസ്താനുമായിട്ടാണ് ശ്രീലങ്കയുടെ അവസാനത്തെ മത്സരം.

msdhoni

പരിക്കിന്റെ കാര്യത്തില്‍ ലങ്കയെക്കാളും ഒട്ടും മോശമല്ലെങ്കിലും നാളത്തെ കളിയില്‍ ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം. ക്യാപ്റ്റന്‍ ലസിത് മലിംഗ, ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്‍ എന്നിവരാണ് ലങ്കന്‍ നിരയില്‍ പരിക്കേറ്റ് വലയുന്നത്. ഇന്ത്യന്‍ നിരയിലാകട്ടെ അത് എം എസ് ധോണിയും രോഹിത് ശര്‍മയുമാണ്. കാലിനാണ് രോഹിതിന് പരിക്ക്. ധോണിക്ക് നടുവിനും. എന്നാലും രണ്ടുപേരും നാളെ കളിച്ചേക്കും എന്ന് തന്നെയാണ് അറിയുന്നത്.

മുഹമ്മദ് ആമിറിന്റെ തകര്‍പ്പന്‍ ബൗളിംഗിന് മുന്നില്‍ കുറച്ചുനേരം പകച്ചുപോയെങ്കിലും ബാറ്റിംഗ് തന്നെയാണ് ഇന്ത്യയുടെ കരുത്ത്. പ്രത്യേകിച്ചും ലസിത് മലിംഗയുടെ അഭാവത്തില്‍ ശ്രീലങ്കന്‍ ബൗളിംഗ് ദുര്‍ബലമാകും എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍. ആശിഷ് നെഹ്ര - ഭുമ്ര - പാണ്ഡ്യ - അശ്വിന്‍ - ജഡേജ എന്നിവരടങ്ങിയ ബൗളിംഗും ജഡേജയും കോലിയും റെയ്‌നയും നേതൃത്വം നല്‍കുന്ന ഫീല്‍ഡിങും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാണ്.

Story first published: Monday, February 29, 2016, 15:21 [IST]
Other articles published on Feb 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+