Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ - പാകിസ്താന്‍ പോരാട്ടം, ഇന്ത്യ ജയിക്കുമെന്ന് വസിം അക്രം!

മിര്‍പൂര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശനിയാഴ്ച ക്ലാസിക് പോരാട്ടം. റൗണ്ട് റോബിന്‍ ലീഗില്‍ ഇന്ത്യയ്ക്ക് അയല്‍ക്കാരായ പാകിസ്താനാണ് മിര്‍പൂരില്‍ എതിരാളികള്‍. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്ക് നേര്‍ വരുന്നത്. ഒരു വര്‍ഷവും 11 ദിവസവും മുമ്പായിരുന്നു ആ കളി. അന്ന് ഇന്ത്യ 76 റണ്‍സിന് പാകിസ്താനെ തോല്‍പിച്ചു

ശനിയാഴ്ചയും ജയം ഇന്ത്യയ്‌ക്കൊപ്പമായിരിക്കും എന്ന് പറയുന്നത് മറ്റാരുമല്ല, പാകിസ്താന്റെ ഇതിഹാസ താരമായ വസിം അക്രമാണ്. ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ ഫോമാണ് അക്രമിനെക്കൊണ്ട് ഇത് പറയിപ്പിക്കുന്നത്. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവര്‍ക്കെതിരെ പരമ്പര ജയിച്ച ഇന്ത്യ ഏഷ്യാകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെയും തോല്‍പ്പിച്ചിരുന്നു.

ലോകകപ്പിന് ഒരു ആമുഖം

ലോകകപ്പിന് ഒരു ആമുഖം

അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്. ധരംശാലയിലാണ് കളി. ഈ മത്സരത്തിന് മുമ്പ് ഇരുടീമുകള്‍ക്കും ഒരുങ്ങാനുള്ള ഒരു അവസരം കൂടിയാണ് ഈ കളി. ലോകകപ്പില്‍ മുന്‍തൂക്കം ഇന്ത്യയ്ക്കാണെങ്കിലും ഏഷ്യാകപ്പില്‍ അത് പാകിസ്താനാണ്.

ഇന്ത്യയ്ക്ക് മുന്‍തൂക്കം

ഇന്ത്യയ്ക്ക് മുന്‍തൂക്കം

അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ ആറും കളിച്ചാണ് ഇന്ത്യ വരുന്നത്. ഓസ്‌ട്രേലിയയില്‍ മൂന്ന്, ശ്രീലങ്കയ്‌ക്കെതിരെ 2, ബംഗ്ലാദേശിനെതിരെ 1 എന്നിങ്ങനെയാണ് ഈ കൡകള്‍

ഒരു വര്‍ഷത്തെ ഇടവേള

ഒരു വര്‍ഷത്തെ ഇടവേള

കൃത്യം ഒരു വര്‍ഷം മുമ്പാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നത് ലോകകപ്പില്‍. അന്ന് ഇന്ത്യ ജയിച്ചു. അതുകൊണ്ട് തന്നെ ആവേശകരമായിരിക്കും ഈ കൡഎന്ന കാര്യം ഉറപ്പ്

ബാറ്റിംഗില്‍ ഇന്ത്യ

ബാറ്റിംഗില്‍ ഇന്ത്യ

ബാറ്റിംഗാണ് ഇന്ത്യയുടെ കരുത്ത്. ബംഗ്ലാദേശിനെതിരെ ആദ്യം പതറിയിട്ടും ഇന്ത്യ മികച്ച ടോട്ടലിലെത്തി കളി ജയിച്ചു. എം എസ് ധോണിയുടെ പരിക്ക് ടീമിനെ ചെറുതായി അലട്ടുന്നുണ്ട്.

പാകിസ്താന് ബൗളിംഗ്

പാകിസ്താന് ബൗളിംഗ്

ഇന്ത്യയ്ക്ക് ബാറ്റിംഗെങ്കില്‍ പാകിസ്താന് ബൗളിംഗാണ് കരുത്ത്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ തിരിച്ചെത്തുന്നത് അവരുടെ ബൗളിംഗ് ഇനിയും ശക്തമാക്കും. വഹാബ് റിയാസാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ബൗളര്‍

Story first published: Friday, February 26, 2016, 16:18 [IST]
Other articles published on Feb 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+