Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാം ഏകദിനം കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര.. ഈ വെസ്റ്റ് ഇൻഡീസ് ഇന്ത്യയ്ക്കൊരു ഇരയല്ല!!

ആന്റിഗ്വ: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ നാലാം ഏകദിനം ഞായറാഴ്ച ആന്റിഗ്വയിൽ നടക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. രണ്ട് മത്സരങ്ങൾ ജയിച്ച് ഇന്ത്യയാണ് ഇപ്പോൾ മുന്നിൽ. ആദ്യമത്സരം മഴ മുടക്കിയെങ്കിലും രണ്ടും മൂന്നും മത്സരങ്ങൾ ജയിച്ച് ഇന്ത്യ കരുത്ത് കാട്ടി. ഇന്ത്യൻ സമയം ആറരയ്ക്കാണ് നാലാം ഏകദിനം തുടങ്ങുക. ടെൻ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.

india-wi-antigua

പരമ്പരയിൽ മുന്നിട്ട് നിൽക്കുന്ന സാഹചര്യത്തിൽ നാലാം ഏകദിനത്തിനുള്ള ടീമിൽ ചില മാറ്റങ്ങൾ വരുത്തിയേക്കും എന്ന് ക്യാപ്റ്റൻ വിരാട് കോലി സൂചന നൽകുന്നു. റിഷഭ് പന്ത് അരങ്ങേറ്റം കുറിക്കാനും പരമ്പരയിൽ ഇത് വരെ അവസരം കിട്ടാത്ത ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി കളിക്കാനും ആണ് സാധ്യത. അതുപോലെ തന്നെ കഴിഞ്ഞ രണ്ട് കളിയിൽ അവസരം കിട്ടാതിരുന്ന ജഡേജയും കളിച്ചേക്കും

ഏകദിന റാങ്കിങിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് പറ്റിയ എതിരാളികളേ അല്ല ഈ വെസ്റ്റ് ഇൻഡീസ് ടീം. ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാൻ കഴിയാതിരുന്ന അവർ അടുത്ത ലോകകപ്പ് കളിക്കണമെങ്കിൽ യോഗ്യതാ റൗണ്ട് മുതൽ കളിച്ചുതുടങ്ങേണ്ട സ്ഥിതിയിലാണ്. ദുർബലരായ വെസ്റ്റ് ഇൻഡീസിനെതിരെ പരന്പര ജയിക്കാൻ ഇന്ത്യയ്ക്ക് ബാക്കിയുള്ള രണ്ട് കളികളിൽ ഒന്ന് ജയിച്ചാൽ മതി. വെസ്റ്റ് ഇൻഡിസിനാകട്ടെ രണ്ടിൽ രണ്ടും ജയിച്ചാലേ പരമ്പര സമനിലയിലെങ്കിലും ആക്കാൻ പറ്റൂ.

Story first published: Saturday, July 1, 2017, 21:41 [IST]
Other articles published on Jul 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+