Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാം ഏകദിനം: തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം

ചെന്നൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനം ഇന്ന് (ഒക്ടോബര്‍ 22 വ്യാഴാഴ്ച) ചെന്നൈയില്‍ നടക്കും. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2 -1 ന് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയാണ് മുന്നില്‍. ആതിഥേയരായ ഇന്ത്യയാകട്ടെ ഒരു മത്സരം മാത്രമാണ് ജയിച്ചത്. ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കും.

നേരത്തെ ട്വന്റി 20 പരമ്പര ദക്ഷിണാഫ്രിക്ക 2 - 0 ന് ജയിച്ചിരുന്നു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മാത്രം കളിക്കുന്ന ധോണിയുടെ ക്യാപ്റ്റന്‍സിക്ക് വലിയ തിരിച്ചടിയാകും സ്വന്തം നാട്ടില്‍ പരമ്പര കൈവിട്ടാല്‍. ഇതിനോടകം തന്നെ ധോണിയുടെ രക്തത്തിനായി മുറവിളി ഉയര്‍ന്നുകഴിഞ്ഞു. ധോണിയുടെ രണ്ടാം ഹോം ഗ്രൗണ്ടായ ചെന്നൈയില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് കളി.

നിര്‍ണായകം ഈ മത്സരം

നിര്‍ണായകം ഈ മത്സരം

ആതിഥേയരായ ടീം ഇന്ത്യയ്ക്ക് വളരെ നിര്‍ണായകമാണ് ഈ മത്സരം. ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പര കൂടി അടിയറ വെച്ചാല്‍ ആ നാണക്കേട് താങ്ങാന്‍ ഇന്ത്യന്‍ ക്രിക്കറ്റിനാകില്ല. പരമ്പര പോകാതിരിക്കണമെങ്കില്‍ ഇന്ത്യ ബാക്കിയുള്ള രണ്ട് കളികളും ജയിക്കണം.

ധോണിക്ക് അഗ്നിപരീക്ഷ

ധോണിക്ക് അഗ്നിപരീക്ഷ

മഹേന്ദ്ര സിംഗ് ധോണി തന്റെ കരിയറിലെ ഏറ്റവും പ്രതിസന്ധിയുള്ള ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. രണ്ട് ലോകകപ്പും ടെസ്റ്റിലെ ഒന്നാം റാങ്കുമൊന്നും ഈ പരമ്പര കൈവിട്ടാല്‍ ധോണിയുടെ രക്ഷയ്‌ക്കെത്തില്ല. കളിക്കാരനായി ടീമില്‍ കുറച്ചുകാലം കൂടി ടീമില്‍ തുടര്‍ന്നാലും ധോണിയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

അമിത് മിശ്ര കളിക്കുമോ

അമിത് മിശ്ര കളിക്കുമോ

പീഡനക്കേസില്‍ പോലീസ് നിരീക്ഷണത്തിലുള്ള അമിത് മിശ്ര ഇന്ന് കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. അശ്വിന്റെ അഭാവത്തില്‍ മിശ്ര കൂടിയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിംഗ് ഇനിയും ദയനീയമാകും. ഫാസ്റ്റ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം.

ബാറ്റിംഗ് ഓര്‍ഡറില്‍ പ്രശ്‌നം

ബാറ്റിംഗ് ഓര്‍ഡറില്‍ പ്രശ്‌നം

5,6,7 സ്ഥാനങ്ങളിലെ ബാറ്റിംഗാണ് ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. ധോണി സ്വയം പ്രമോട്ട് ചെയ്ത് നാലാം നമ്പറില്‍ എത്തുന്നതോടെ ഫിനിഷര്‍മാര്‍ ഇല്ലാതാകുന്നു. ആങ്കര്‍ റോള്‍ കളിക്കുന്ന ധോണിയുടെ സ്‌ട്രൈക്ക് റേറ്റാണ് മറ്റൊരു പ്രശ്‌നം.

രഹാനെയെ എന്ത് ചെയ്യും

രഹാനെയെ എന്ത് ചെയ്യും

അജിന്‍ക്യ രഹാനെയെ ആറാം നമ്പറില്‍ കളിപ്പിക്കുന്നത് ടീമിന് എന്ത് ഗുണമാണ് ചെയ്യുക. ധോണി നാലാമത് വന്ന് രഹാനെയെ ആറാമതാക്കി കഴിഞ്ഞ കളിയില്‍. രഹാനെയുടെ അതേ കളി ധോണി കളിച്ചെങ്കിലും രഹാനെ വന്‍ പരാജയമായി.

ധവാന്‍, റെയ്‌ന പ്രശ്‌നം

ധവാന്‍, റെയ്‌ന പ്രശ്‌നം

സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍ എന്നിവരുടെ ബാറ്റിംഗ് ഫോമാണ് വലിയ ഒരു പ്രശ്‌നം. റെയ്‌ന മൂന്ന് കളികളില്‍ മൂന്ന് റണ്‍സാണ് ഇത് വരെ എടുത്തത്. ധവാനാകട്ടെ മൂന്ന് കളിയില്‍ 59 റണ്‍സും

Story first published: Thursday, October 22, 2015, 9:46 [IST]
Other articles published on Oct 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+