ഇനി തോല്‍ക്കാന്‍ ട്വന്റി 20 ഇല്ല; മാനം കാക്കാന്‍ ഇന്ത്യ കൊല്‍ക്കത്തയില്‍!
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളും തോറ്റ ടീം ഇന്ത്യയ്ക്ക് ഇന്ന് (ഒക്ടോബര്‍ 8 വ്യാഴാഴ്ച) ആത്മാഭിമാനത്തിനായുള്ള പോരാട്ടം. പരമ്പര നഷ്ടപ്പെട്ടെങ്കിലും ഇത്തിരി മാനമെങ്കിലും ബാക്കിയാക്കാനാകും എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ട്വന്റി 20 സ്‌പെഷലിസ്റ്റുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്കയായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ഇറങ്ങുന്നത്.
ആദ്യമത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ബൗളര്‍മാര്‍ ഇന്ത്യയെ ചതിച്ചു. രണ്ടാമത്തെ കളിയില്‍ പ്രത്യേകിച്ച് ഒരു ഡിപ്പാര്‍ട്ട്‌മെന്റിനെ മാത്രമായി കുറ്റം പറയാനില്ല. ബാറ്റിംഗും ബൗളിംഗും അമ്പേ പാളി. വെറും 92 റണ്‍സിലാണ് ഇന്ത്യ ഓളൗട്ടായത്. ഏകദിന മത്സരങ്ങള്‍ക്ക് മുമ്പേ ഒരു ട്വന്റി 20 വൈറ്റ് വാഷ് ടീം ഇന്ത്യയ്ക്ക് താങ്ങാനാകില്ല.

ഡുമിനിയെകൊണ്ട് രക്ഷയില്ല
ജെ പി ഡുമിനിയാണ് രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ കയ്യില്‍ നിന്നും വിജയം തട്ടിയെടുത്തത്. ഡുമിനിയെ ഇത് വരെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് പറ്റിയിട്ടില്ല.

ബൗളിംഗ് അതിശക്തം
ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് - സ്പിന്‍ ബൗളിംഗ് അതിശക്തമാണ് ഇപ്പോള്‍. ഫീല്‍ഡിങിന്റെ കാര്യം പറയാനുമില്ല

കോലി പുറത്തായാല്‍ പേടി
പണ്ട് സച്ചിന്‍ പുറത്തായാല്‍ ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു. ഇപ്പോള്‍ അത് കോലിയായി മാറിയിരിക്കുന്നു. രണ്ട് കളിയിലും കോലി പുറത്തായതോടെ ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി.

ബാറ്റിംഗ് ഓര്‍ഡര്‍ പ്രശ്‌നം
സുരേഷ് റെയ്‌ന, ധോണി, റായിഡു എന്നിവരടങ്ങിയ മധ്യനിര മികച്ച സംഭാവന നല്‍കിയേ പറ്റൂ. ഓപ്പണര്‍ ശിഖര്‍ ധവാനും ഫോമിലല്ല. രോഹിത് ശര്‍മ മാത്രമാണ് മികച്ച് കളിക്കുന്നത്.

ബാറ്റിംഗും ബൗളിംഗും പാളി
ഒന്നാം കളിയില്‍ ബാറ്റിംഗ് മിന്നി, ബൗളിംഗ് പാളി. രണ്ടാമത്തെ കളിയില്‍ ബാറ്റിംഗും ബൗളിംഗും പാളി. ഫലമോ കൂറ്റന്‍ തോല്‍വി. കൊല്‍ക്കത്തയില്‍ ഒരു കളിയെങ്കിലും ജയിക്കാനാണ് ഇന്ത്യയുടെ ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications