Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുമോ ഇന്ത്യ വിജയം നിലനിര്‍ത്തുമോ?

രാജ്‌കോട്ട്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫ്രീഡം കപ്പിലെ മൂന്നാമത്തെ ഏകദിന മത്സരം ഞായറാഴ്ച രാജ്‌കോട്ടില്‍ നടക്കും. പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യതയില്‍ നില്‍ക്കുകയാണ് ഇരുടീമുകളും. കാണ്‍പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക 5 റണ്‍സിന് ജയിച്ചപ്പോള്‍ ഇന്‍ഡോറില്‍ ഇന്ത്യ തിരിച്ചടിച്ചു. ക്യാപ്റ്റന്‍ ധോണിയുടെയും ബൗളര്‍മാരുടെയും മികവിലാണ് ഇന്ത്യ കളി ജയിച്ചത്.

കാണ്‍പൂരില്‍ കളി തോല്‍ക്കാന്‍ കാരണമായ എം എസ് ധോണി മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തിലൂടെയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 92 റണ്‍സോടെ ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ച കളിയില്‍ മൂന്ന് വീതം വിക്കറ്റുകളോടെ അക്ഷര്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും ബൗളിംഗിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് വീഴ്ത്തി ഹര്‍ഭജന്‍ സിംഗും തിരിച്ചുവരവ് ഗംഭീരമാക്കി.

msdhoni

രണ്ട് കളിയിലും ഇന്ത്യ ഓരോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ശരിക്കും തിളങ്ങി. കാണ്‍പൂരില്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 300 ന് തൊട്ടടുത്തെത്തി. എന്നാല്‍ അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച റണ്‍സ് വരാതിരുന്നത് ഇന്ത്യയ്ക്ക് വിനയായി. ബൗളര്‍മാരും നിരാശപ്പെടുത്തി. ഇന്‍ഡോറില്‍ പക്ഷേ ബാറ്റ്‌സ്മാന്‍മാരാണ് പരാജയമായത്. സുരേഷ് റെയ്‌ന, കോലി എന്നിവരുടെ ഫോമൗട്ടാണ് ഇന്ത്യയ്ക്ക് വിനയാകുന്നത്

ബാറ്റിംഗിലും ബൗളിംഗിലും ദക്ഷിണാഫ്രിക്കയ്ക്ക് വലിയ പ്രശ്‌നങ്ങളില്ല. അംപയറുടെ തെറ്റായ തീരുമാനം ഇല്ലെങ്കില്‍ അവര്‍ രണ്ടാം ഏകദിനത്തിലും വിജയിക്കുമായിരുന്നു. ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ്, ഡുമിനി, ആംല, ഡുപ്ലിസി തുടങ്ങിയവരെല്ലാം ഫോമിലാണ്. ഡേല്‍ സ്‌റ്റെയ്ന്‍, മോണി മോര്‍ക്കല്‍, താഹിര്‍, റബാദ എന്നിവരുടെ ബൗളിംഗും ദക്ഷിണാഫ്രിക്കയ്ക്ക് വിശ്വസിക്കാം.

Story first published: Saturday, October 17, 2015, 14:44 [IST]
Other articles published on Oct 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+