സ്വപ്നത്തിലെങ്കിലും ശ്രീലങ്ക ഇന്ത്യയെ തോൽപ്പിക്കുമോ.. മൂന്നാം ഏകദിനം ഇന്ന്.. ജയിച്ചാല്‍ പരമ്പര!!
പല്ലക്കലെ: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് (ആഗസ്ത് 27 ഞായറാഴ്ച) നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 2 - 0 ന് മുന്നിലാണ്. മൂന്ന് കളികൾ കൂടി ബാക്കിയുണ്ട്. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. നേരത്തെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഏകദിന പരമ്പരയും ഇന്ത്യ തന്നെ സ്വന്തമാക്കും.
പല്ലക്കലെയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ജയത്തിന് അത്രമേൽ അടുത്തെത്തിയിരുന്നു ശ്രീലങ്ക. പക്ഷേ ജയിക്കാൻ പറ്റിയില്ല. ജയിക്കാൻ 232 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ 131 ന് 7 എന്ന നിലയില്‍ തളച്ചിടാൻ ഒരവസരത്തിൽ ലങ്കയ്ക്ക് പറ്റിയിരുന്നു. എന്നാൽ ഒമ്പതാമനായി ഇറങ്ങി അർധസെഞ്ചുറി അടിച്ച് ഭുവനേശ്വർ കുമാർ ഇന്ത്യയെ രക്ഷിച്ചു. രണ്ടാമത്തെ കളിയിൽ പൊരുതാൻ എങ്കിലും പറ്റിയത് ലങ്കയ്ക്ക് ആശ്വാസമാകും. ഒന്നാം ഏകദിനത്തിൽ ഇന്ത്യ ശ്രീലങ്കയെ തച്ചുതകർത്തിരുന്നു.

കെ എൽ രാഹുലിനെ മൂന്നാം നമ്പറിൽ ഇറക്കിയ നീക്കം പരാജയപ്പെട്ട സാഹചര്യത്തിൽ ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ അധികം പരീക്ഷണത്തിന് നിൽക്കാൻ ഇടയില്ല. രാഹുല്‍ മാത്രമല്ല, സ്ഥാനക്കയറ്റം കിട്ടിയ ജാദവും പരാജയപ്പെട്ടു. പിന്നോട്ട് ഇറങ്ങിയ കോലിയും പരാജയപ്പെട്ടു. ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യ ഇതോ ടീമിനെ തന്നെയാകും ഇറക്കുക. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.30നാണ് കളി തുടങ്ങക. ടെൻ സ്പോർട്സിൽ തത്സമയം കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications