അവസാന ഏകദിനമെങ്കിലും ജയിച്ച് നാണക്കേട് ഒഴിക്കാന്‍ ഇന്ത്യ
ധാക്ക: സാധാരണ ഗതിയില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്‌ക്കൊരു വിഷയമേ ആകേണ്ടതല്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയുടെ അവസാനത്തെ കളി ശ്രദ്ധിക്കാന്‍ തന്നെ പോകേണ്ട കാര്യമില്ല. എന്നാല്‍ ഇത്തവണ അതങ്ങനെയല്ല. ടെസ്റ്റും ഏകദിനവുമായി മൂന്ന് കളികള്‍ കളിച്ചിട്ടും അതില്‍ ഒന്ന് പോലും ജയിക്കാന്‍ ഈ പര്യടനത്തില്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. അവസാന ഏകദിനമെങ്കിലും ജയിച്ച് നാണക്കേട് ഒഴിവാക്കാനാകും ബുധനാഴ്ച ഇന്ത്യന്‍ ടീമിന്റെ ശ്രമം.
ആദ്യകളിയില്‍ 79 റണ്‍സിന് തോറ്റപ്പോഴും ഇന്ത്യന്‍ ടീമിന്റെ മനോഭാവം, വരട്ടെ നോക്കാം എന്നായിരുന്നു. രണ്ടാമത്തെ കളിയില്‍ ആറ് വിക്കറ്റിന് തോറ്റതോടെയാണ് എം എസ് ധോണിയും കൂട്ടരും അപകടം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഏകദിന പരമ്പര തന്നെ ബംഗ്ലാദേശിന്റെ പക്കലായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ ബംഗ്ലാദേശിനോട് ഒരു പരമ്പര തോല്‍ക്കുന്നത്.

ലോകകപ്പിന് മുമ്പേ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോഴും ടീം ഇന്ത്യയുടെ സ്ഥിതി സമാനമായിരുന്നു. അവിടെയും ഒരു മത്സരം പോലും ജയിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ ലോകകപ്പില്‍ ടീം ഇന്ത്യ സെമി ഫൈനല്‍ വരെയെത്തി. ലോകകപ്പിന് ശേഷം ഇന്ത്യ ആദ്യമായി കളിക്കാനിറങ്ങിയതാണ് ബംഗ്ലാദേശില്‍. ലോകകപ്പും ഐ പി എല്ലും കഴിഞ്ഞാണ് ഇന്ത്യന്‍ ടീം ബംഗ്ലാ പര്യടനത്തിന് പോയത്.
ബംഗ്ലാദേശില്‍ നിന്നും തിരിച്ചുവരുന്നതോടെ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും എന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയ്ക്ക് വെവ്വേറെ ക്യാപ്റ്റന്മാരാണ്. ടെസ്റ്റില്‍ കോലിയും ഏകദിനത്തില്‍ ധോണിയുമാണ് ഇന്ത്യയെ നയിക്കുന്നത്. ഒരുപക്ഷേ ഏകദിനത്തിലും കോലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications