Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ട്വന്റി 20: തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം!

കട്ടക്ക്: ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരം ഇന്ന് (തിങ്കളാഴ്ച) കട്ടക്കില്‍ നടക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ കളി തോറ്റ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചേ പറ്റൂ. ആദ്യമത്സരം തോറ്റ് കൊണ്ട് നീണ്ട ഒരു പരമ്പരയ്ക്ക് തുടക്കമിടുക എന്ന അത്ര പരിചിതമല്ലാത്ത സ്ഥിതിയിലാണ് ഇന്ത്യ ഇപ്പോള്‍.

രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ഇന്ത്യയ്ക്ക് ജയിക്കാന്‍ പറ്റാത്തത് ഇന്ത്യന്‍ ക്യാമ്പിന് നിരാശയായിട്ടുണ്ട്. സ്പിന്നര്‍മാരെ ഉപയോഗിച്ചതില്‍ ധോണിക്ക് പിഴവ് പറ്റി എന്ന് വേണം കരുതാന്‍. ഫാസ്റ്റ് ബൗളര്‍മാരും ഇഷ്ടം പോലെ റണ്‍സ് വഴങ്ങി. ബൗളിങും ഫീല്‍ഡിങും മൂര്‍ച്ച കൂട്ടിയില്ലെങ്കില്‍ ഇന്ത്യയുടെ സ്ഥിതി ആദ്യമത്സരത്തിനെക്കാളും മോശമാകും.

രോഹിത് തകര്‍പ്പന്‍ ഫോമില്‍

രോഹിത് തകര്‍പ്പന്‍ ഫോമില്‍

ലിമിറ്റഡ് ഓവറില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് രോഹിത് ശര്‍മ. രോഹിത് പേരിനൊത്ത പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോറും കിട്ടി. രോഹിത് ഈ ഫോം തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്

കോലിയും മോശമാക്കിയില്ല

കോലിയും മോശമാക്കിയില്ല

മികച്ച ഒരിന്നിംഗ്‌സോടെ കോലി രോഹിതിന് മികച്ച പിന്തുണ നല്‍കി. രോഹിത് - കോലി കൂട്ടുകെട്ട് ഒരിക്കല്‍ കൂടി ക്ലിക്കായാല്‍ ഇന്ത്യയ്ക്ക് വന്‍ സ്‌കോറിലെത്താം.

മധ്യനിര നന്നാക്കണം

മധ്യനിര നന്നാക്കണം

സുരേഷ് റെയ്‌ന, ധോണി, റായിഡു എന്നിവരടങ്ങിയ മധ്യനിര ഒന്ന് കൂടി ഉഷാറായാലേ ഇന്ത്യയ്ക്ക് അവസാന ഓവറുകളില്‍ റണ്‍ വാരാന്‍ കഴിയൂ. ആദ്യകളിയില്‍ ഇന്ത്യയുടെ സ്ലോഗ് ഓവര്‍ ബാറ്റിംഗ് അത്ര കണ്ട് നന്നായില്ല

ബൗളിംഗ് പ്രശ്‌നമാണ്

ബൗളിംഗ് പ്രശ്‌നമാണ്

എടുത്തുപറയാന്‍ ഒരു സ്‌ട്രൈക്ക് ബൗളര്‍ പോലും ഇല്ലാത്ത സ്ഥിതിയിലാണ് ഇന്ത്യ. അശ്വിന്‍ മാത്രമാണ് ഭേദം. അക്ഷര്‍ പട്ടേലും അരവിന്ദും മോഹിത് ശര്‍മയും ഇഷ്ടം പോലെ റണ്‍സ് വഴങ്ങുന്നു

ഡി ഫോര്‍ ഡേഞ്ചര്‍

ഡി ഫോര്‍ ഡേഞ്ചര്‍

ഡുമിനി, ഡിവില്ലിയേഴ്‌സ് എന്നീ രണ്ട് ഡികളാണ് ഇന്ത്യയുടെ കയ്യില്‍ നിന്നും കളി തട്ടിയെടുത്തത്. ഇവരെക്കാളും അപകടകാരിയായ ഡേവിഡ് മില്ലര്‍ ഇറങ്ങിയിട്ടേയില്ല എന്നോര്‍ക്കണം.

Story first published: Monday, October 5, 2015, 12:15 [IST]
Other articles published on Oct 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+