കോലി, രോഹിത് പ്രതീക്ഷ; രണ്ടാം ട്വന്റി20 ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര
മെല്‍ബണ്‍: വിരാട് കോലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന എന്നിവരുടെ ബാറ്റിംഗ് ഫോമിലും സ്പിന്നര്‍മാരിലും പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ രണ്ടാം ട്വന്റി 20 മത്സരത്തിന് ഇറങ്ങുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ മെല്‍ബണില്‍ വെള്ളിയാഴ്ചയാണ് കളി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്ക് കളി തുടങ്ങും. ഒന്നാം ട്വന്റി 20 ജയിച്ച ഇന്ത്യയ്്ക്ക് ഒരു കളി കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. പരമ്പരയില്‍ ആകെ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.
Read Also:ഭീകര അരങ്ങേറ്റം, ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഐസിസിയുടെ താക്കീത്!
ഏകദിന പരമ്പര 0- 4 ന് തോറ്റമ്പിയ ഇന്ത്യയ്ക്ക് ട്വന്റി 20 പരമ്പര വിജയം നിര്‍ണായകമാണ്. മാര്‍ച്ചില്‍ ട്വന്റി 20 ലോകകപ്പ് ടൂര്‍ണമെന്റ് നടക്കാനിരിക്കുകയാണ്. കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു പരമ്പര ജയിച്ചാല്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ ലോകകപ്പിന് ഇറങ്ങാം. ഇത് മാത്രമല്ല, മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യയെ ട്വന്റി 20 യിലെ ഒന്നാം ഐ സി സി ഒന്നാം റാങ്കും കാത്തിരിക്കുന്നുണ്ട്.

പതിവ് പോലെ ബാറ്റിംഗ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഓപ്പണര്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. ടീമിലേക്ക് തിരിച്ചെത്തിയ സുരേഷ് റെയ്‌നയും മികച്ച പ്രകടനം പുറത്തെടുത്തു. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ്, വെടിക്കെട്ട് വീരന്‍ ഹര്‍ദീക് പാണ്ഡ്യ എന്നിവര്‍ക്ക് ക്രീസിലിറങ്ങേണ്ടി വന്നതേയില്ല. എം എസ് ധോണിയും ധവാനും കൂടി ക്ലിക്കായാല്‍ ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് പ്രശ്‌നങ്ങളേയില്ല.
ആശിശ് നെഹ്‌റയുടെ പരിചയസമ്പത്തും ജസ്പ്രീത് ഭുമ്രയുടെ ഊര്‍ജസ്വലതയുമാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ്. ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യ ബൗളിംഗില്‍ മികച്ച പ്രകടനം ഇനിയും പുറത്തെടുക്കാന്‍ ഇരിക്കുന്നതേയുള്ളൂ. അശ്വിന്‍, ജഡേജ എന്നിവര്‍ നയിക്കുന്ന സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ബൗളിംഗില്‍ ധോണിയുടെ സേഫ് സോണ്‍. ഓസ്‌ട്രേലിയന്‍ യുവിനിര സ്പിന്നിനെതിരെ പതറുന്നത് ഒരിക്കല്‍ കൂടി മുതലാക്കാനായാല്‍ കളിയും പരമ്പരയും ഇന്ത്യയുടെ കയ്യിലിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications