വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി, ഒന്നാം ട്വന്റി 20യില്‍ മുന്‍തൂക്കം വെസ്റ്റ് ഇന്‍ഡീസിന്!

By Muralidharan

മിയാമി: നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റന്‍ ധോണി ശനിയാഴ്ച വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം കളിക്കളത്തിലിറങ്ങും. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഇതിലെ ആദ്യമത്സരം ശനിയാഴ്ച നടക്കും. ഇതാദ്യമായിട്ടാണ് ഇന്ത്യ അമേരിക്കന്‍ മണ്ണില്‍ ക്രിക്കറ്റ് കളിക്കാനിറങ്ങുന്നത്. ബേസ്‌ബോളും ബാസ്‌ക്കറ്റ് ബോളും ഇഷ്ടപ്പെടുന്ന അമേരിക്കന്‍ ജനത ക്രിക്കറ്റിനെ എങ്ങനെ സ്വീകരിക്കും എന്നതും കണ്ടറിയണം.

Read Also: പട്ടിയാണോ നമ്മുടെ കുട്ടിയാണോ വലുത്... കണ്ണീരോടെ നടന്‍ ജയസൂര്യ ചോദിച്ചു, സംഭവം വൈറലായി!

ടെസ്റ്റ് പരമ്പരയിലെ വിജയത്തിന് പിന്നാലെയാണ് ഇന്ത്യ ഈ പരമ്പരയ്ക്ക് എത്തുന്നത്. എന്നാല്‍ ടെസ്റ്റില്‍ കണ്ട വെസ്റ്റ് ഇന്‍ഡീസ് ആയിരിക്കില്ല ട്വന്റി 20യില്‍ എന്നത് വേറെ കാര്യം. ട്വന്റി 20 യിലെ ലോക ചാമ്പ്യന്മാരാണ് അവര്‍. ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, കീരണ്‍ പൊള്ളാര്‍ഡ്, സുനിന്‍ നരെയ്ന്‍, സാമുവല്‍ ബദ്രി, ആന്‍ഡ്രെ റസ്സല്‍ തുടങ്ങിയ ടി 20 സ്‌പെഷലിസ്റ്റുകള്‍ ടീമിലേക്ക് തിരിച്ചുവരും.

msdhoni-new

യുവ ക്യാപ്റ്റന്‍ ചാള്‍സ് ബ്രാത് വൈറ്റാണ് വെസ്റ്റ് ഇന്ത്യന്‍ ടീമിന്റെ മറ്റൊരു ആകര്‍ഷകം. ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ നാല് സിക്‌സറുകള്‍ പായിച്ചാണ് ബ്രാത് വൈറ്റ് വിന്‍ഡീസിനെ ലോക ചാമ്പ്യന്മാരാക്കിയത്. ഈ കരുത്തില്‍ വിശ്വസിച്ചാണ് വെറ്ററന്‍ താരങ്ങളെ തള്ളി ബ്രാത് വൈറ്റിന് ക്യാപ്റ്റന്‍സിയില്‍ അവസരം കൊടുത്തതും. ടെസ്റ്റ് ടീമിലും ഉണ്ടായിരുന്നെങ്കിലും തിളങ്ങാനായില്ല. ബ്രാത് വൈറ്റിന് സ്വന്തം തട്ടകമായ ട്വന്റി 20യില്‍ കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കാന്‍ പറ്റുമെന്നാണ് കരുതുന്നത്.

മറുവശത്ത് പുതിയ കോച്ച് കുംബ്ലെ ആദ്യമായി ധോണിക്കൊപ്പം ചേരുന്ന സീനാണ് ഇന്ത്യന്‍ ക്യാംപില്‍. മധ്യനിരയില്‍ സുരേഷ് റെയ്‌ന, യുവരാജ് സിംഗ് എന്നീ പ്രമുഖര്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത്, ധവാന്‍, കോലി, രഹാനെ, ധോണി എന്നിവര്‍ക്കൊപ്പം കെ എല്‍ രാഹുലിന് അവസരം കിട്ടിയേക്കും. ബൗളിംഗില്‍ ഭുമ്ര, ഭുവനേശ്വര്‍, ഷമി, അശ്വിന്‍, ജഡേജ എന്നിവര്‍ക്ക് സാധ്യത. ശനിയാഴ്ച രാത്രി 7.30നാണ് കളി. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം.

Story first published: Friday, August 26, 2016, 17:14 [IST]
Other articles published on Aug 26, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X