For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി 20യോടെ ഗാന്ധി - മണ്ടേല പരമ്പരയ്ക്ക് തുടക്കം

By Muralidharan

ധരംശാല: ഏകദിന ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇനി കളി. കളി എന്ന് പറഞ്ഞാല്‍ രണ്ടരമാസത്തോളം നീളുന്ന പൊരിഞ്ഞ കളി. ടെസ്റ്റും ഏകദിനവും ട്വന്റി 20 യും എല്ലാം പരമ്പരയില്‍ ഉണ്ട്. ധരംശാലയിലെ ട്വന്റി 20 മത്സരത്തോടെ പരമ്പരയ്ക്ക് ഗാന്ധിജയന്തി ദിനമായ ഇന്ന് തുടക്കമാകും.

മഹാത്മാഗാന്ധി - നെല്‍സണ്‍ മണ്ടേല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്ക മൂന്ന് ക്യാപ്റ്റന്മാരെയും ഇന്ത്യ രണ്ട് ക്യാപ്റ്റന്മാരെയും അണിനിരത്തുന്നുണ്ട്. ടെസ്റ്റില്‍ വിരാട് കോലിയും ലിമിറ്റഡ് ഓവറില്‍ ധോണിയും ഇന്ത്യന്‍ ടീമിനെ നയിക്കുന്നു. ഹിമാചലിലെ ധരംശാല സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണി മുതല്‍ മത്സരം കാണാം.

ഐ പി എല്ലില്‍ ഇഷ്ടം പോലെ കളികളുണ്ടെങ്കിലും ഇന്ത്യയുടെ ദേശീയ ടീം അത്രയധികം ട്വന്റി 20 മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ക്രിക്കറ്റ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതകളും സൂക്ഷിക്കേണ്ട കളിക്കാരെയും നോക്കൂ...

മൂന്നാമത്തെ മത്സരം

മൂന്നാമത്തെ മത്സരം

ഏറെ നാളുകള്‍ കൂടിയാണ് ഇന്ത്യ ഒരു ട്വന്റി 20 മത്സരം കളിക്കുന്നത്. സിംബാബ്‌വെക്കെതിരെയായിരുന്നു ഇതിന് മുമ്പ് കളിച്ച രണ്ടു മത്സരങ്ങളും. അതും ഇന്ത്യയില്‍ വെച്ചല്ല. അതുകൊണ്ട് തന്നെ ശക്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്ന് കളികള്‍ ആവേശത്തോടെയാണ് കാണുന്നത്.

ലോകകപ്പിന് മുന്നൊരുക്കം

ലോകകപ്പിന് മുന്നൊരുക്കം

2016 ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഇന്ത്യന്‍ ടീമിന് ഈ പരമ്പര. ഇന്ത്യയിലാണ് അടുത്ത ലോകകപ്പ് നടക്കുക. ഒന്നാം ലോകകപ്പില്‍ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് അതിന് ശേം ഒരു ലോകകപ്പ് ജയിക്കാന്‍ പറ്റിയിട്ടില്ല.

എം എസ് ധോണി

എം എസ് ധോണി

ടെസ്റ്റില്‍ നിന്നും വിരമിച്ച ക്യാപ്റ്റന്‍ എം എസ് ധോണി ഇപ്പോള്‍ ട്വന്റി 20 യും ഏകദിനവും മാത്രമേ കളിക്കുന്നുള്ളൂ. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ തന്റെ കാലം കഴിഞ്ഞിട്ടില്ല എന്ന് ക്രിക്കറ്റ് അധികൃതരെയും ആരാധകരെയും തെളിയിക്കേണ്ട ബാധ്യത ധോണിക്കുണ്ട്

 വിരാട് കോലി

വിരാട് കോലി

ഏത് ഫോര്‍മാറ്റായാലും ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ സ്റ്റാര്‍ ഇപ്പോള്‍ വിരാട് കോലിയാണ്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും ധോണിയില്ലെങ്കില്‍ പ്രശ്‌നമില്ല എന്നൊരു ആത്മവിശ്വാസം സെലക്ടര്‍മാര്‍ക്ക് കൊടുക്കാന്‍ കോലിയുടെ മികച്ച പ്രകടനത്തിന് കഴിയും.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ടെസ്റ്റ് ടീമില്‍ ഉണ്ടെങ്കിലും ഷോര്‍ട്ട് ഫോര്‍മാറ്റുകളിലെ സ്‌പെഷലിസ്റ്റാണ് രോഹിത്. ഏകദിനത്തിലും ട്വന്റി 20യിലും കളിക്കുന്ന കളി കൊണ്ടാണ് രോഹിത് ഒരു കണക്കിന് ടെസ്റ്റ് ടീമില്‍ പിടിച്ചുനില്‍ക്കുന്നത് പോലും.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ഇന്ത്യന്‍ കളിക്കാരെ പോലെ തന്നെ ഇന്ത്യയില്‍ പോപ്പുലറാണ് എ ബി ഡി. ഡുമിനി, ഡുപ്ലിസി, സ്റ്റെയ്ന്‍ എന്നിവരടക്കം ടീമിലെ ഓരോരുത്തരും ഇന്ത്യന്‍ കാണികള്‍ക്ക് പരിചിതര്‍ തന്നെ.

മുന്‍തൂക്കം ഇന്ത്യയ്ക്ക്

മുന്‍തൂക്കം ഇന്ത്യയ്ക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച എട്ടു മത്സരങ്ങളില്‍ ആറിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. ഈ ചരിത്രം ധരംശാലയിലും ഇന്ത്യയ്ക്ക് തുണയാകും.

ദക്ഷിണാഫ്രിക്കയ്ക്ക് ക്ഷീണം

ദക്ഷിണാഫ്രിക്കയ്ക്ക് ക്ഷീണം

ഈ ചരിത്രം മാത്രമല്ല, സന്നാഹമത്സരത്തില്‍ ഇന്ത്യയുടെ എ ടീമിനോട് തോറ്റതിന്റെ ക്ഷീണവും ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ട്. ദക്ഷിണാഫ്രിക്കയുടെ ശക്തമായ ബൗളിംഗിനെതിരെ 190 റണ്‍സ് ചേസ് ചെയ്താണ് ഇന്ത്യയുടെ എ ടീം ജയിച്ചത്.

Story first published: Friday, October 2, 2015, 11:58 [IST]
Other articles published on Oct 2, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+