കോലിയുടെ കരിയറിലെ വില്ലന്‍ വിവാഹം! ഞാനെങ്കില്‍ കഴിക്കില്ലായിരുന്നു- അക്തര്‍ പറയുന്നു

വിവാഹമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ ഗെയിമിനെ ബാധിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. കോലിയുടെ സ്ഥാനത്തു താനായിരുന്നെങ്കില്‍ ഇപ്പോള്‍ വിവാഹം കഴിക്കില്ലായിരുന്നുവെന്നും കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുമായിരുന്നുവെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞു.

അടുത്തിടെ ക്യാപ്റ്റന്‍സിയില്‍ നിന്നും പൂര്‍ണമായി ഒഴിഞ്ഞ കോലി ബാറ്ററെന്ന നിലയില്‍ അത്ര മികച്ച ഫോമിലൂടെയല്ല കടന്നുപോവുന്നത്. 2019നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല.

വിരാട് കോലിയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ ഇപ്പോഴൊന്നും വിവാഹം തന്നെ കഴിക്കില്ലായിരുന്നു. പകരം കൂടുതല്‍ റണ്‍സ് അടിതച്ചുകൂട്ടി ക്രിക്കറ്റ് ആസ്വദിക്കാന്‍ ശ്രമിക്കുമായിരുന്നു. ക്രിക്കറ്റിലെ ഈ 10-12 വര്‍ഷമെന്നത് വ്യത്യസ്തമായ സമയാണ്, അതൊരിക്കലും തിരിച്ചുവരികയുമില്ല.

വിവാഹം കഴിക്കുന്നത് തെറ്റാണെന്നു ഞാന്‍ പറയുന്നില്ല. പക്ഷെ നിങ്ങള്‍ ഇന്ത്യക്കുവേണ്ടി കളിക്കുമ്പോള്‍ നിങ്ങള്‍ കുറച്ചുകൂടി സമയം ആസ്വദിക്കുമായിരുന്നു. ആരാധകര്‍ക്കു കോലിയോടു ഭ്രാന്തമായ ഇഷ്ടമാണുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി ലഭിക്കുന്ന ഈ ഇഷ്ടം അദ്ദേഹം നിലനിര്‍ത്തുകയും വേണമെന്നും അക്തര്‍ പറഞ്ഞു.

വിവാഹത്തിന്റെ സമ്മര്‍ദ്ദം ഒരു ക്രിക്കറ്ററുടെ ഗെയിമിനെ ബാധിക്കുമോയെന് ചോദ്യത്തിനു തീര്‍ച്ചായും അതെയെന്നായിരുന്നു ഷുഐബ് അക്തറുടെ മറുപടി. കുടുംബത്തിലെ മക്കളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാവും. ഉത്തരവാദിത്വം കൂടുന്നതിന് അനുസരിച്ച് സമ്മര്‍ദ്ദവും വര്‍ധിക്കുന്നു. ക്രിക്കറ്റര്‍മാരുടെ കരിയര്‍ ചെറുതാണ്. 14-15 വര്‍ഷം വരെ മാത്രമേ അതുണ്ടാവുകയുള്ളൂ. ഇതില്‍ അഞ്ച്- ആറ് വര്‍ഷമായിരിക്കും കരിയറിലെ ഏറ്റവും ഉന്നതിയിലായിരിക്കും. വിരാട് കോലിയുടെ ഈ വര്‍ഷങ്ങള്‍ കടന്നുപോയി. ഇനി അദ്ദേഹം പോരാടണമെന്നും അക്തര്‍ നിരീക്ഷിച്ചു.

ക്യാപ്റ്റന്‍ സ്ഥാനത്തുള്ള ഒരു താരം ഈ റോള്‍ ഒഴിഞ്ഞതിനു ശേഷം മാതമേ വിവാഹം കഴിക്കാന്‍ പാടുള്ളൂവെന്നു ഷുഐബ് അക്തര്‍ നിര്‍ദേശിച്ചു. ഒരു ടീമിന്റെ നായകസ്ഥാനത്തുള്ളപ്പോള്‍ നിങ്ങള്‍ക്കു ഒരുപാട് ചിന്തിക്കേണ്ടി വരും. ഞാന്‍ വിഹാഹത്തിനു എതിരൊന്നുമല്ല. പക്ഷെ കളിക്കുന്ന സമയത്ത് ഒരുപാട് സമ്മര്‍ദ്ദം ഒരു താരത്തിനുണ്ടാവരുതെന്നു ഞാന്‍ വിശ്വസിക്കുന്നു. സമ്മര്‍ദ്ദമില്ലാതെ ഫ്രീയായി, നിര്‍ഭയമായി കളിക്കണം

ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നുമൊഴിഞ്ഞ ശേഷമാണ് ഞാന്‍ വിവാഹിതനായത്. ക്യാപ്റ്റനായിരിക്കുമ്പോള്‍ നിങ്ങള്‍ക്കു മാധ്യമങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ബ്രാന്‍ഡിനെയും അതിനൊപ്പം വരുന്ന ഒരുപാട് കാര്യങ്ങളെയും അഭിമുഖീകരിക്കണമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോലി ഒഴിഞ്ഞതല്ലെന്നും മറിച്ച് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ടി20 ലോകകപ്പിന്റെ സമയത്തു ഞാന്‍ ദുബായിലുണ്ടായിരുന്നു. ഇന്ത്യചാംപ്യന്‍മാരായില്ലെങ്കില്‍ അതു വിരാടിനെ സംബന്ധിച്ചു വലിയ പ്രശ്‌നങ്ങള്‍ക്കു ഇടയാക്കുമെന്നു എനിക്കു തോന്നിയിരുന്നു. അതു തന്നെയാണ് സംഭവിക്കുകയും ചെയ്തത്. വിരാടിനെ എതിര്‍ക്കുന്ന ഒരുപാട് പേരുണ്ട്. അദ്ദേഹത്തിനെതിരേ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. ഇവയൊക്കെ കോലി ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള കാരണങ്ങളാണെന്നും അക്തര്‍ വിലയിരുത്തി.

ഇനി ബാറ്റിങില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞാല്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞതില്‍ വിരാട് കോലി സ്വയം സന്തോഷിക്കും. നായകസ്ഥാനം വേണ്ടെന്നു വച്ചതു നന്നായെന്നു അദ്ദേഹം മനസ്സില്‍ പറയുകയും ചെയ്യും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചുരുങ്ങിയത് 120 സെഞ്ച്വറികളെങ്കിലും വിരാടിനു നേടാന്‍ സാധിക്കും.

ഗ്രൗണ്ടിലെത്തി നന്നായി പെര്‍ഫോം ചെയ്യുന്നതിനെക്കുറിച്ചു മാത്രമായിരിക്കണം വിരാട് ഇനി ചിന്തിക്കേണ്ടത്. ലോകത്തിലെ മറ്റേതൊരു ബാറ്ററേക്കാളും നേട്ടങ്ങള്‍ കൈവരിച്ച മഹാനായ ബാറ്ററാണ് കോലി. സ്വതസിദ്ധമായ ശൈലിയില്‍, ഒഴുക്കോടെ കളിക്കാനാണ് അദ്ദേഹം ഇനി ശ്രമിക്കേണ്ടതെന്നും അക്തര്‍ ഉപദേശിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, January 23, 2022, 20:23 [IST]
Other articles published on Jan 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X