ദില്ലി: ബോളിവുഡ് സുന്ദരി പ്രീതി സിന്റയ്ക്ക് കിങ്സ് ഇലവന് പഞ്ചാബിനെ കൂടാതെ മറ്റൊരു ക്രിക്കറ്റ് ക്ലബ്ബും സ്വന്തമായി. സൗത്ത് ആഫ്രിക്കയിലെ ടി20 ഗ്ലോബല്‍ ലീഗിലെ സ്റ്റെല്ലന്‍ബോഷ് ടീമാണ് പ്രീതി സിന്റ വിലയ്ക്കെടുത്തത്. ഈ ക്ലബ്ബില്‍ നേരത്തെ നിക്ഷേപിച്ചിരുന്ന ബ്രിംസ്റ്റോണ്‍ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെ കാലാവധി ഓഗസ്ത് ആദ്യം അവസാനിച്ചിരുന്നു.
പ്രീതി സിന്റ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്ലബ്ബില്‍ നിക്ഷേപമിറക്കിയ വിവരം ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ചീഫ് എക്സിക്യുട്ടീവ് ഹാറൂണ്‍ ലോഗട്ട് സ്ഥിരീകരിച്ചു. പ്രീതിയെ സസന്തോഷം സ്വാഗതം ചെയ്യുന്നതായും ഇത് അഭിമാനകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ടി20 ഗ്ലോബല്‍ ലീഗില്‍ പ്രീതിയുടെ അനുഭവ സമ്പത്ത് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാഫ് ഡ്യു പ്ലസിസ് ആണ് ടീമിന്റെ മാര്‍ക്യൂ താരം. പ്രീതിയുടെ വരവിനെ ഈ സൗത്ത് ആഫ്രിക്കന്‍ താരവും സ്വാഗതം ചെയ്തു. പ്രീതി സിന്റയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കളിക്കാരുമായുള്ള പ്രീതിയുടെ അടുപ്പം മറ്റ് സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞിരുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്ന പ്രീതിയെ സൗത്ത് ആഫ്രിക്കയിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രീതിയുടെ വരവ് ടീമിന് പുതിയ ഊര്‍ജം പകരുമെന്നും ഡ്യു പ്ലസിസ് പറഞ്ഞു. ഷാരൂഖ് ഖാനും ദില്ലി ഡെയര്‍ ഡെവിള്‍സ് ടീമിനും സൗത്ത് ആഫ്രിക്കന്‍ ലീഗില്‍ നിക്ഷേപമുണ്ട്.