ധോണിയുടെ രാശി കൊള്ളാം, ഇന്ത്യ ജയിക്കുമെന്ന് ജ്യോതിഷികള്‍
സിഡ്‌നി: കളി പന്തും ബാറ്റും ഉപയോഗിച്ചാണ്. പക്ഷേ കളത്തിന് പുറത്തും ചില കളികളുണ്ട്. ഗ്രൗണ്ടിന് പുറത്തെ പല കാര്യങ്ങളും കളിയെ സ്വാധീനിക്കുകയും ചെയ്യും. അതെ, ധോണിയും ധവാനും അടക്കമുള്ള കളിക്കാരുടെ ഗ്രഹനില നോക്കിയാല്‍ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പിക്കുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്
ഇത് വരെ തോല്‍വി അറിയാതെയാണ് ഇന്ത്യന്‍ ടീം സെമി കളിക്കാന്‍ എത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയാകട്ടെ ഒരെണ്ണം തോറ്റു. ലോകകപ്പിലെ ചരിത്രം നോക്കിയാല്‍ വിജയം ഓസ്‌ട്രേലിയയ്ക്ക് ഒപ്പം നില്‍ക്കണം. നിലവിലെ ഫോം നോക്കിയാല്‍ ഇന്ത്യയ്ക്ക് ഒപ്പവും. ഫോം മാത്രമല്ല, ഇന്ത്യയെ ജയിപ്പിക്കാന്‍ അനുകൂലമായ ഗ്രഹനിലയുമുണ്ട് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ധോണിയുടെ ടൈം ബെസ്റ്റ് ടൈം
ധോണിയുടെ രാശി കൊള്ളാമെന്നാണ് ജ്യോതിഷികളുടെ കണക്കുകൂട്ടല്‍. അത് ഇന്ത്യയെ ജയിപ്പിക്കും. അല്ലെങ്കിലും മകള്‍ സിവ ജനിച്ചതില്‍ പിന്നെ ധോണി കളി തോറ്റിട്ടില്ല.

വിരാട് കോലിയും
ക്യാപ്റ്റന്‍ ധോണിക്ക് മാത്രമല്ല വിരാട് കോലിക്കും നല്ല സമയമാണ്. പോരാത്തതിന് കളി കാണാനും കോലിയെ പ്രോത്സാഹിപ്പിക്കാനുമായി കാമുകി അനുഷ്‌ക ശര്‍മയും സിഡ്‌നിയില്‍ എത്തിയിട്ടുണ്ട്.

ശിഖര്‍ ധവാനും ഫോമില്‍
ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാനെയാണ് ജ്യോതിഷികള്‍ ഇന്ത്യന്‍ വിജയത്തിനായി ഉറ്റുനോക്കുന്നത്. ധവാന്റെ കുടുംബവും ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാണ്.

ഇഞ്ചോടിഞ്ച് പോരാട്ടം
തുല്യശക്തികളാണ് കളിക്കുന്നതെന്ന് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ വസിം അക്രം. ഇന്ത്യയുടെ ബാറ്റിംഗും വലിയ കളികള്‍ ജയിക്കാനുള്ള ഓസ്‌ട്രേലിയയുടെ ശക്തിയും തമ്മിലായിരിക്കും ഏറ്റുമുട്ടല്‍

കളിച്ചവര്‍ ജയിക്കും
ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിക്ക് പക്ഷേ ഈ പ്രവചനത്തിലൊന്നും വിശ്വാസമില്ല. നന്നായി കളിക്കുന്നവര്‍ ജയിക്കും എന്നാണ് രവിശാസ്ത്രി പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications