Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റില്‍ ഫുട്‌ബോളിലേതുപോലെ കൈമാറ്റം നടന്നാലോ? അഞ്ച് സൂപ്പര്‍ കൈമാറ്റങ്ങള്‍ നോക്കാം

മുംബൈ: ഫുട്‌ബോളില്‍ ഓരോ ലീഗ് സീസണിന്റെയും അവസാനത്തിലും മധ്യത്തിലുമായി കൈമാറ്റ ജാലകങ്ങള്‍ നടക്കാറുണ്ട്. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ ലാലിഗയിലും ലാലിഗയില്‍ കളിക്കുന്ന താരങ്ങള്‍ ബുണ്ടസ്ലീഗയിലും സീരിഎയിലും ലീഗ് വണ്ണിലുമെല്ലാം കളിക്കുന്ന തരത്തിലുള്ള വലിയ കൈമാറ്റമാണ് ഫുട്‌ബോളിലുള്ളത്. ഇതേ കൈമാറ്റ സംവിധാനം ക്രിക്കറ്റിലേക്ക് വന്നാലോ? ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍ എങ്ങോട്ടേക്കാവും കൂടുമാറുക? കൗതുകകരമായ ഈ മാറ്റം ഒന്ന് പ്രവചിക്കാം.


രവീന്ദ്ര ജഡേജ പെഷ്‌വാര്‍ സാല്‍മിയില്‍

രവീന്ദ്ര ജഡേജ പെഷ്‌വാര്‍ സാല്‍മിയില്‍

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടിയാണ് ഐപിഎല്ലില്‍ കളിക്കുന്നത്. ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാനും കൂട്ടൂകെട്ടുകള്‍ പൊളിക്കാനും മിടുക്കനാണ് താരമാണ് ജഡേജ. അദ്ദേഹത്തെ സ്വന്തമാക്കാനൊരു അവസരം നല്‍കിയാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ പെഷ്‌വാല്‍ സാല്‍മി താരത്തെ സ്വന്തമാക്കിയേക്കും. ജഡേജയെപ്പോലൊരു പരിചയസമ്പന്നനായ താരത്തെ അവര്‍ക്ക് ആവിശ്യമുണ്ട്.

ജസ്പ്രീത് ബുംറ,അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്

ജസ്പ്രീത് ബുംറ,അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്

ടി20 ലീഗ് ക്രിക്കറ്റില്‍ ഏറ്റവും മൂല്യമുള്ള പേസറാണ് ജസ്പ്രീത് ബുംറ. അദ്ദേഹത്തിന് വേണ്ടി കോടികള്‍ മുടക്കാന്‍ നിരവധി ടീമുകള്‍ തയ്യാറാവും. എന്നാല്‍ ബുംറയ്ക്ക് ഏറ്റവും അനുയോജ്യമായ ടീം ബിഗ്ബാഷ് ലീഗിലെ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സാണ്. റാഷിദ് ഖാന്‍ കളിക്കുന്ന ടീമാണിത്. റാഷിദും ബുംറയും ഒരുമിച്ച് കളിക്കുന്നത് ഏത് ടീമിന്റെയും സ്വപ്‌നമായിരിക്കും.

രോഹിത് ശര്‍മ,പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്

രോഹിത് ശര്‍മ,പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്

ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലെത്തിച്ച രോഹിതിനെ ബിബിഎല്ലിലെ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സാണ് സ്വന്തമാക്കാന്‍ സാധ്യത കൂടുതല്‍. ജേസന്‍ റോയി,കോളിന്‍ മണ്‍റോ തുടങ്ങിയവര്‍ കളിക്കുന്ന പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സില്‍ ഇവര്‍ക്കൊപ്പം രോഹിത് ഓപ്പണിങ്ങിലെത്തുന്നത് മനോഹരമായിരിക്കും.

എംഎസ് ധോണി,ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്

എംഎസ് ധോണി,ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്

സിഎസ്‌കെ നായകന്‍ എംഎസ് ധോണി ലോക ക്രിക്കറ്റില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന നായകന്മാരിലൊരാളാണ്.മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയിട്ടുള്ള ഏക നായകനാണ് അദ്ദേഹം. സിഎസ്‌കെയ്ക്ക് മൂന്ന് കിരീടവും നേടിക്കൊടുത്ത ധോണിക്ക് അനുയോജ്യമായ ടീം കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സാണ്. കീറോണ്‍ പൊള്ളാര്‍ഡ് കളിക്കുന്ന ടീമാണിത്. ധോണിയും പൊള്ളാര്‍ഡും ഒന്നിച്ച് കളിക്കുന്നത് ആരാധകര്‍ക്ക് മികച്ച അനുഭവമായിരിക്കും.

വിരാട് കോലി,കറാച്ചി കിങ്‌സ്

വിരാട് കോലി,കറാച്ചി കിങ്‌സ്

ഇന്ത്യ,ആര്‍സിബി നായകന്‍ വിരാട് കോലി പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിനൊപ്പം കളിക്കുന്നത് ആരാധകര്‍ക്ക് വലിയ ആഘോഷത്തിന് വഴിയൊരുക്കും. കാരണം പാകിസ്താന്‍ സൂപ്പര്‍ താരം ബാബര്‍ അസാം കളിക്കുന്ന ടീമാണിത്. ഇരുവരും ഒന്നിച്ച് കളിക്കുമ്പോള്‍ കൂടുതല്‍ മികച്ചവനാകാന്‍ കഴിവിന്റെ പരമാവധി പ്രകടനം ഇരുവരും പുറത്തെടുക്കും. ഇത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള നിമിഷങ്ങളായിരിക്കും.

Story first published: Wednesday, May 19, 2021, 17:30 [IST]
Other articles published on May 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+